അതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ച പാക് വിമാനങ്ങളെ തുരത്തി; ബോംബ് വർഷിച്ചതായി റിപ്പോര്‍ട്ട് - ഹെലികോപ്‌റ്റര്‍ തകര്‍ന്നു വീണു

Webdunia
ബുധന്‍, 27 ഫെബ്രുവരി 2019 (12:02 IST)
പാക് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതിന് പിന്നാലെ ഇന്ത്യൻ‌ വ്യോമാർതിർത്തി ലംഘിക്കാന്‍ പാകിസ്ഥാന്റെ ശ്രമം. ജമ്മു കശ്‌മീരിലെ രജൗറി ജില്ലയിൽ നൗഷേറ സെക്ടറിന്റെ പരിധിയിലേക്കാണ് പാകിസ്ഥാന്റെ രണ്ട് എഫ് 16 വിമാനങ്ങള്‍ കടന്നു കയറാന്‍ നീക്കം നടത്തിയത്.

ഇന്ത്യൻ വ്യോമസേന തിരിച്ചടിച്ചതോടെ ഇവർ അതിർത്തി കടന്ന് തിരികെ പറന്നു. വ്യോമാതിർത്തിയിൽ പട്രോളിങ് നടത്തിയിരുന്ന വിമാനങ്ങളാണ് പാക് വിമാനത്തെ തുരത്തിയത്.

പാക് വിമാനങ്ങളെ തുരുത്തിയെന്ന് ഇന്ത്യന്‍ സൈന്യവും വ്യക്തമാക്കി. വ്യോമാർതിർത്തി ലംഘിക്കാന്‍ ശ്രമിച്ച പാക് വിമാനങ്ങള്‍ ബോംബ് വർഷിച്ചതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, പാക് വിമാനം സൈന്യം വെടിവെച്ചിട്ടതായും സൂചനകളുണ്ട്.

മൂന്ന് പാക് ജറ്റുകളാണ് എത്തിയത്. എഫ്16 വിമാനമാണ് അതിർത്തി കടന്നെത്തിയത്. ബോംബ് വർഷിച്ചതായും റിപ്പോർട്ടുകളുണ്ട്. ജമ്മു കശ്‌മീരില്‍ ഇന്ത്യയുടെ ഒരു ഹെലികോപ്‌റ്റര്‍ തകര്‍ന്നു വീണ് പൈലറ്റ് മരിച്ചു. ജമ്മുകശ്മീർ വിമാനത്താവളത്തിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കശ്‌മീർ, ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ വിമാന സ‌ർവീസുകൾ റദ്ദാക്കി.

ചൊവ്വാഴ്ച വൈകിട്ടു മുതല്‍ അതിര്‍ത്തിയില്‍ പാക് സേന ഷെല്ലാക്രമണം നടത്തുന്നുണ്ട്. ഇതില്‍ അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു. തിരിച്ചടിയായി അഞ്ച് പാക് പോസ്റ്റുകള്‍ ഇന്ത്യന്‍ സേന തകര്‍ത്തു. ഒട്ടേറെ പാക് സൈനികര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റവും പാക് ഭീകരര്‍ ശക്തമാക്കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറരുതെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം

അപൂർവ ധാതുക്കൾ ഇന്ത്യയ്ക്ക് നൽകാം, യുഎസിന് കൊടുക്കരുതെന്ന് ചൈന

ക്ഷേമ പെന്‍ഷന്‍ കുടിശിക നവംബറില്‍ തീരും; കൈയില്‍ എത്തുക 3,600 രൂപ

മനുഷ്യരാരും ചന്ദ്രനിൽ പോയിട്ടില്ല, എല്ലാം തട്ടിപ്പ്; തെളിവുണ്ടെന്ന് കിം കദാർഷിയൻ

കശ്മീരിനെ മുഴുവനായി ഇന്ത്യയുമായി ഒന്നിപ്പിക്കാൻ പട്ടേൽ ആഹ്രഹിച്ചു, നെഹ്റു അനുവദിച്ചില്ല: നരേന്ദ്രമോദി

അടുത്ത ലേഖനം
Show comments