Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജെയ്ഷെ ഭീകര കേന്ദ്രങ്ങൾ അഗ്നി ഗോളമാക്കിമാറ്റിയത് ഇന്ത്യൻ നിർമ്മിത ലേസർ ഗൈഡഡ് ബോംബുകൾ

ജെയ്ഷെ ഭീകര കേന്ദ്രങ്ങൾ അഗ്നി ഗോളമാക്കിമാറ്റിയത് ഇന്ത്യൻ നിർമ്മിത ലേസർ ഗൈഡഡ് ബോംബുകൾ
, ചൊവ്വ, 26 ഫെബ്രുവരി 2019 (17:34 IST)
പുൽ‌വാമയിൽ ജെയ്ഷെ മുഹമ്മദ് നടത്തിയ ചാവേർ ആക്രമനത്തിന് ഇന്ത്യൻ സൈന്യം മറുപടി നൽകിയത് ജെയ്ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ഭീകര കേന്ദ്രം തകർത്തുകൊണ്ടായിരുന്നു. ഇന്ത്യൻ സൈന്യം വെറും 21 മിനിറ്റുകൾകൊണ്ട് നടത്തിയ വ്യോമാക്രമണത്തിൽ ജെയ്ഷെ കേന്ദ്രങ്ങൾ തരിപ്പണമായി. ജെയ്ഷെയുടെ പ്രധാന കമാൻഡർമാർ കൊല്ലപ്പെടുകയും ചെയ്തു.
 
പാകിസ്ഥാൻ അതിർത്തി കടന്ന് ഇന്ത്യയുടെ മിറാഷ് 2000 വിമാനങ്ങൾ ലക്ഷ്യം പിഴക്കാത്ത ബോംബുകൾ വർഷിച്ചു. ഭികര കേന്ദ്രങ്ങൾ തകർക്കുന്നതിനായി വ്യോമ സേന ഉപയോഗിച്ചത് ഇന്ത്യൻ നിർമ്മിത ലേസർ ഗൈഡഡ് ബോംബുകളാണ്. 1960ൽ അമേരിക്കയാണ് ലേസർ ഗൈഡഡ് ബോബുകൾ ആദ്യം നിർമ്മിക്കുന്നത്.  
 
പിന്നീട് യുദ്ധമുഖങ്ങളിൽ കനത്ത പ്രഹരമേൽപ്പിക്കുന്ന ലേസർ ഗൈഡട് ബോബുകൾ മറ്റു രാജ്യങ്ങളും വികസിപ്പിച്ചെടുത്തു. ഇസ്രായേലിൽ നിന്നും ഇറക്കുമതി ചെയ്താണ് ലേസർ ഗൈഡഡ് ബോബുകൾ ഇന്ത്യ ആദ്യ ഘട്ടത്തിൽ ഉപയോഗിച്ചിരുന്നത്. എന്നാൽ പിന്നിട് ഡി ആർ ഡി ഒ ലേസർ ഗൈഡട് ബോബുകൾ ഇന്ത്യയിൽ തന്നെ വികസിപ്പിച്ചെടുത്തു.   
 
2006 ആരംഭിച്ച പരീക്ഷനങ്ങളുടെ അടിസ്ഥാനത്തിൽ 2013ലാണ് ഇന്ത്യ സുദർശൻ എന്ന ലേസർ ഗൈഡട് ബോംബുകൾ വിജയകരമായി പരീക്ഷിച്ചത്. 450 കിലോഗ്രാം ഭാരമുള്ള ബോംബ് 9 കിലോമീറ്റർ പരിധിയിൽ നിന്നുവരെ പ്രയോഗിക്കാൻ കഴിയുന്നതാണ്. കാർഗിൽ യുദ്ധത്തിൽ ഇന്ത്യയുടെ വിജയത്തിന് ലേസർ ഗൈഡഡ് ബോബുകൾക്ക് പ്രത്യേക പങ്കുണ്ട് 
 
ജി പി എസ് സഹായത്തോടെ കാട്ടിക്കൊടുക്കുന്ന ഇടത്തിലേക്ക് ലേസ്ര് ഒരുക്കുന്ന സഞ്ചാര പാതയിഒലൂടെ കൃത്യമായി ലക്ഷ്യസ്ഥാനത്തെത്തി ബോബ്  പൊട്ടിത്തെറിക്കും. തീവ്രവാദ കേന്ദ്രങ്ങൾ നശിപ്പിക്കുമ്പോൾ ജനവാസ കേന്ദ്രങ്ങൾക്ക് തകരറുകൾ സംഭവിക്കാതിരിക്കാനാണ് കൃത്യതയോടെ പ്രവർത്തിക്കുന്ന ലേസർ ഗൈഡട് ബോംബുകൾ പ്രയോഗിക്കാൻ കാരണം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആക്രമണത്തിൽ നഷ്‌ടങ്ങളോ, അത്യാഹിതങ്ങളോ ഇല്ല; ഇന്ത്യയുടെ വാദം തള്ളി പാക് മാധ്യമങ്ങള്‍