Webdunia - Bharat's app for daily news and videos

Install App

രാവി നദിയിലൂടെ ഇന്ത്യൻ അതിർത്തിയിലേക്ക് ഒരു പാക് ബോട്ട്; ഭീകരർ രാജ്യത്തിനകത്ത് കടന്നോ, അടുത്ത ആക്രമണത്തിന്റെ മുന്നോടിയോ?

പഞ്ചാബിൽ പാക്ക് ബോട്ട് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി; പിന്നിൽ ഭീകരരെന്നു സംശയം

Webdunia
ചൊവ്വ, 4 ഒക്‌ടോബര്‍ 2016 (11:47 IST)
ഇന്ത്യ - പാകിസ്ഥാൻ അതിർത്തി പങ്കിടുന്ന രാവി നദിയിലൂടെ ഒരു പാകിസ്ഥാൻ ബോട്ട് ഇന്ത്യയിലേക്ക് കടന്നു. ബി എസ് എഫ് ബോട്ട് കണ്ടെടുക്കുമ്പോൾ അതിനകം ശൂന്യമായിരുന്നു. ഉപേക്ഷിച്ച നിലയിലായിരുന്നു ബോട്ട് കണ്ടെത്തിയത്. നദീതീരത്തുള്ള സൈനിക പോസ്റ്റിന് സമീപമാണ് ബോട്ട് കണ്ടെത്തിയത്.
 
ഇതോടെ പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. പിടിച്ചെടുത്ത ബോട്ട് ബി എസ് എഫ് പരിശോധിക്കുന്നു. പാക് ഭീകരർ ഇന്ത്യയിലേക്ക് കടക്കാൻ ഉപയോഗിച്ചതാകം ബോട്ട് എന്നാണ് സംശയം. അങ്ങനെയെങ്കിൽ ഭീകരർ രാജ്യത്തിനകത്ത് കടന്നോ എന്നാണ് സൈനികർ ഇപ്പോൾ പരിശോധിക്കുന്നത്. തിരച്ചിലും വ്യാപകമാക്കി. 
 
കഴിഞ്ഞ ദിവസം പാകിസ്ഥാനില്‍ നിന്ന് സംശയാസ്പദമായ സാഹചര്യത്തിൽ രണ്ടു ബോട്ടുകൾ ഇന്ത്യൻ തീരത്തേക്കു വരുന്നതായി മൾട്ടി ഏജൻസി സെന്ററിന്റെ മുന്നറിയിപ്പ് ലഭിച്ചു. കറാച്ചിയിൽനിന്നു ബോട്ടുകൾ പുറപ്പെട്ട രണ്ടു ബോട്ടുകള്‍ ഗുജറാത്ത്, മഹാരാഷ്ട്ര തീരങ്ങളിൽ എത്തിച്ചേരാനാണ് സാധ്യത. അതോടൊപ്പം, ഗുജറാത്ത് അതിർത്തിയിൽ പാകിസ്‌ഥാൻ ബോട്ട് പിടികൂടിയിരുന്നു. ഇതിലുണ്ടായിരുന്ന ഒമ്പതു പേരെയും അറസ്റ്റ് ചെയ്തു.
 
അതിനിടെ അതിർത്തിയിൽ പാക് സൈന്യം തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘനം നടത്തുന്നുണ്ട്. ഇതിനാല്‍ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ തമ്മിൽ ചർച്ച നടത്തി.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവെച്ചു; 74 കാരിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ്

കേക്കുമായി വീട്ടില്‍ വരുമ്പോള്‍ കയറരുതെന്ന് പറയാനുള്ള സംസ്‌കാരം തനിക്കില്ല; വിഎസ് സുനില്‍കുമാറിന്റെ ആരോപണത്തില്‍ തൃശൂര്‍ മേയറുടെ മറുപടി

സോളാര്‍ പവര്‍പ്ലാന്റ് ഇന്‍സ്റ്റലേഷന്‍ പ്രോഗ്രാമിന് അപേക്ഷിക്കാം

വട്ടിയൂര്‍ക്കാവ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് കെ മുരളീധരന്‍; വെട്ടിലായി കോണ്‍ഗ്രസ്

തൃശ്ശൂര്‍ മേയര്‍ക്കെതിരെ സിപിഐ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ പിന്തുണയ്ക്കുമെന്ന് കെ മുരളീധരന്‍

അടുത്ത ലേഖനം
Show comments