Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാക് ആകാശത്ത് ഇന്ത്യന്‍ വിമാനങ്ങള്‍ സുരക്ഷിതമല്ല; സുരക്ഷിതമായ മറ്റു പാതകള്‍ തേടി ഇന്ത്യന്‍ വിമാനങ്ങള്‍

പാക് ആകാശത്ത് ഇന്ത്യന്‍ വിമാനങ്ങള്‍ സുരക്ഷിതമല്ല

പാകിസ്ഥാന്‍
ന്യൂഡല്‍ഹി , തിങ്കള്‍, 3 ഒക്‌ടോബര്‍ 2016 (15:34 IST)
ഉറിയിലെ സൈനിക ക്യാമ്പിനു നേരെ നടന്ന ഭീകരാക്രമണത്തിനു മറുപടിയായി പാക് അധീന കശ്‌മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആകാശപാതയില്‍ നിയന്ത്രണവുമായി പാകിസ്ഥാന്‍. രാജ്യത്തിന് മുകളിലൂടെ പറക്കുന്ന വിമാനങ്ങള്‍ക്ക് പാകിസ്ഥാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
 
ലാഹോറിന് മുകളിലൂടെ ഒക്‌ടോബറില്‍ പോകുന്ന വിമാനങ്ങള്‍ 29, 000 അടി ഉയരത്തിലൂടെ പറക്കണമെന്നാണ് പാകിസ്ഥാന്‍ വ്യോമയാന അധികൃതര്‍ നല്കിയിരിക്കുന്ന നിര്‍ദ്ദേശം. വിമാനക്കമ്പനികള്‍ക്കും വൈമാനികര്‍ക്കുമാണ് പാകിസ്ഥാന്‍ നിര്‍ദ്ദേശം നല്കിയിരിക്കുന്നത്.
 
പാകിസ്ഥാന്‍ മുന്നറിയിപ്പ് നല്കിയിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് യൂറോപ്പ്, അമേരിക്ക, ഗള്‍ഫ് എന്നിവിടങ്ങളിലേക്ക് പോകുന്ന വിമാനങ്ങള്‍ വഴിതിരിച്ച് വിടണം. യൂറോപ്പ്, അമേരിക്ക, ഗള്‍ഫ് എന്നീ സ്ഥലങ്ങളിലേക്ക് പോകുവാനുള്ള പ്രധാന വ്യോമ ഇടനാഴിയാണ് പാകിസ്ഥാന്‍.
 
ഈ സാഹചര്യത്തില്‍ കൂടുതല്‍ ദൈര്‍ഘ്യമേറിയതും സുരക്ഷിതവുമായ മറ്റ് റൂട്ടുകള്‍ തേടേണ്ട അവസ്ഥയിലാണ് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍  സര്‍വീസുകള്‍ വൈകാനുള്ള സാധ്യതയുണ്ടെന്നും ഡയറക്‌ടര്‍ ജനറല്‍ ഓഫ് ഏവിയേഷന്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘കിറുക്കന്‍’ ജാക്ക് സ്പാരോ വീണ്ടും, പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍: ഡെഡ് മാന്‍ ടെല്‍ നോ ടെയില്‍‌സ് - ടീസര്‍