Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജിഷ്‌ണുവിന്റെ മരണം; അധ്യാപകര്‍ ഉള്‍പെടെ അഞ്ച് പേര്‍ക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തും - അറസ്‌റ്റ് ഉടനുണ്ടായേക്കും

ജിഷ്‌ണുവിന്റെ മരണം; അധ്യാപകര്‍ക്കെതിരെ കേസ് - അറസ്‌റ്റ് ഉടന്‍!

ജിഷ്‌ണുവിന്റെ മരണം; അധ്യാപകര്‍ ഉള്‍പെടെ അഞ്ച് പേര്‍ക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തും - അറസ്‌റ്റ് ഉടനുണ്ടായേക്കും
തൃശൂർ , ഞായര്‍, 12 ഫെബ്രുവരി 2017 (16:11 IST)
പാമ്പാടി എൻജിനിയറിംഗ് കോളജ് വിദ്യാർഥിയായിരുന്ന ജിഷ്‌ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് അധ്യാപകർക്കെതിരെ പ്രേരണകുറ്റം ചുമത്തി.

വൈസ് പ്രിൻസിപ്പൽ ശക്തിവേൽ അധ്യാപകൻ സിപി പ്രവീൺ എന്നിവരുൾപ്പെടെ അഞ്ചു പേർക്കെതിരെയാണ് കേസെടുക്കാനാണ് പൊലീസിന്റെ തീരുമാനം. ഇന്ന് തന്നെ ഇവരെ അറസ്‌റ്റ് ചെയ്യാനും അന്വേഷണം സംഘം തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന.

അതിനിടെ, ജിഷ്‌ണുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ വധഭീഷണി മുഴക്കിയ ചെയര്‍മാന്‍ പികെ കൃഷ്ണദാസ് അന്നേദിവസം കോളജില്‍ വന്നിരുന്നില്ലന്ന് പറഞ്ഞത് കളവാണന്ന് തെളിയുന്നു. കൃഷ്‌ണദാസ് അന്ന് കോളജില്‍ വന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമിഴ്‌ രാഷ്‌ട്രീയം കലങ്ങി മറിയുന്നു; പനീര്‍ സെല്‍‌വവും ശശികലയും കൂവത്തൂരിലേക്ക്, കൂടുതല്‍ പേര്‍ ഒപിഎസ് ക്യാമ്പിലേക്ക്