സ്വര്‍ണത്തിനായി മകളെ ബലിനല്‍കി; മന്ത്രവാദി മൃതദേഹം ലൈംഗിക വൈകൃതത്തിന് ഇരയാക്കി - സംഭവം യുപിയില്‍
						
		
						
				
സ്വര്‍ണത്തിനായി മകളെ ബലിനല്‍കി; മന്ത്രവാദി മൃതദേഹം ലൈംഗിക വൈകൃതത്തിന് ഇരയാക്കി - സംഭവം യുപിയില്‍
			
		          
	  
	
		
										
								
																	സ്വർണം ലഭിക്കുമെന്ന് കരുതി മാതാപിതാക്കള്‍ പതിനഞ്ചുകാരിയായ മകളെ മകളെ ബലി നൽകി. ഉത്തർപ്രദേശിലെ മന്നൗജ് എന്ന ഗ്രാമത്തിലാണ് മന്ത്രവാദിയുടെ നിർദ്ദേശപ്രകാരം ബലി നടന്നത്.
									
								
			        							
								
																	ജ്വല്ലറി ഉടമയായ മഹാവീർ പ്രസാദ് (55) എന്നയാളും അവരുടെ ഭാര്യയായ പുഷ്പയും (50) ചേര്‍ന്നാണ് അഞ്ചു കിലോ സ്വർണം ലഭിക്കുന്നതിനായി മകൾ കവിതയെ ബലി നൽകിയത്.
									
										
								
																	മഹാവീർ പ്രസാദും കുടുംബവും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണെന്ന് മനസിലാക്കിയ ഇവരുടെ ഡ്രൈവർ കൃഷ്ണ ശർമ എന്ന മന്ത്രവാദിയുടെ പക്കല്‍ ഇവരെ എത്തിക്കുകയായിരുന്നു. മകളെ ബലി നല്‍കിയാല്‍ നിമിഷങ്ങള്‍ക്കകം അഞ്ചു കിലോ സ്വര്‍ണം ലഭിക്കുമെന്ന് മന്ത്രവാദി ഇവരെ അറിയിച്ചു.
									
											
									
			        							
								
																	സ്വര്‍ണം ലഭിക്കുമെന്ന മന്ത്രവാദിയുടെ വാദം ശരിയാണെന്ന് കരുതിയ മഹാവീറും ഭാര്യയും മകളെ ബലി നൽകാൻ തീരുമാനിക്കുകയും ചൊവ്വാഴ്ച രാത്രി പെൺകുട്ടിയെ അന്നപൂർണ ക്ഷേത്രത്തില്‍ എത്തിക്കുകയുമായിരുന്നു. പ്രാര്‍ഥനയ്‌ക്ക് ശേഷം അമ്പലത്തിനടുത്ത ആല്‍മരത്തിന് അടുത്തെത്തിച്ച പെണ്‍കുട്ടിയെ ബോധം കെടുത്തിയ ശേഷം മന്ത്രവാദിയും മാതാപിതാക്കളും ചേര്‍ന്ന് നഗ്നായാക്കി.
									
			                     
							
							
			        							
								
																	പെണ്‍കുട്ടിയെ നഗ്നയാക്കി കിടത്തിയ ശേഷം പൂജകള്‍ നടത്തുകയും മാതാപിതാക്കള്‍ നോക്കി നില്‍ക്കെ ശ്വാസംമുട്ടിച്ചു കൊല്ലുകയും മൃതദേഹം സമീപത്തെ വയലില്‍ ഉപേക്ഷിക്കുകയും ചെയ്‌തു. ഈ സമയം രക്ഷിതാക്കള്‍ സ്ഥലത്തുണ്ടായിരുന്നതിനാല്‍ മൃതദേഹം മറവ് ചെയ്യണമെന്ന് പറഞ്ഞ് ഇവരെ അവിടെ നിര്‍ത്തിയ ശേഷം പെണ്‍കുട്ടിയുടെ ശരീരവുമായി ആളൊഴിഞ്ഞ സ്ഥലത്തെത്തിയ മന്ത്രവാദി മൃതദേഹവുമായി ലൈംഗികബന്ധം നടത്തുകയും സ്വകാര്യ ഭാഗങ്ങള്‍ വൈകൃതത്തിന് ഇരയാക്കുകയും ചെയ്‌തു.
									
			                     
							
							
			        							
								
																	ലൈംഗിക ഉപയോഗത്തിന് ശേഷം കുട്ടിയുടെ കഴുത്ത് മുറിച്ച് രക്തം ശേഖരിക്കുകയും അത് സമർപ്പിച്ച് ബലി പൂർത്തിയാക്കുകയും ചെയ്തു.
									
			                     
							
							
			        							
								
																	പൂജ നടത്തിയിട്ടും സ്വര്‍ണം ലഭിക്കാതെ വന്നതോടെ കൃഷ്ണ ശർമ തന്റെ മകളെ തട്ടിക്കൊണ്ടു പോയെന്ന് മഹാവീർ പൊലീസ് പരാതി നൽകി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്.