Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയുടെ പ്രത്യാക്രമണ ദിവസം ജനിച്ച കുഞ്ഞിന് മിറാഷ് എന്ന് പേരു നൽകി മാതാപിതാക്കൾ

ഇന്ത്യയുടെ പ്രത്യാക്രമണ ദിവസം ജനിച്ച കുഞ്ഞിന് മിറാഷ് എന്ന് പേരു നൽകി മാതാപിതാക്കൾ
, വ്യാഴം, 28 ഫെബ്രുവരി 2019 (14:52 IST)
പുൽവാമയിലെ ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലെ ജെയ്ഷെ മുഹമ്മദിന്റെ ഭീകരത്താവളം വ്യോമസേന ആക്രമിച്ചപ്പോൾ വാർത്തകളിൽ നിറഞ്ഞ് നിന്നത് മിറാഷ് പോർ വിമാനങ്ങളായിരുന്നു. അതുകൊണ്ട് തന്നെ ആ ദിവസം എസ് എസ് റാത്തോൻ ദമ്പതികൾക്ക് ജനിച്ച കുഞ്ഞിനു രണ്ടാമതൊരു പേര് ആലോചിക്കാതെ മിറാഷ് എന്ന് നൽകി.

ബാലകോട്ടിലെ ഭീകരവാദി ക്യാമ്പുകൾ മിറാഷ് 2000 യുദ്ധവിമാനങ്ങൾ തകർത്തതിന്റെ സ്മരണയ്ക്കാണ് മകനു അജ്മീരിലുളള ഈ ദമ്പതികൾ ഈ പേരു നൽകിയത്. മകൻ വളരുമ്പോൾ സുരക്ഷാ സേനയിൽ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റാത്തോൺ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്‌തു.

പുൽവാമയിൽ രണ്ടാഴ്ച്ച മുമ്പ് നടന്ന ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. ഇതിന് പകരമായി നടത്തിയ തിരിച്ചടിയിൽ 12 മിറാഷ് വിമാനങ്ങളാണ് ഇന്ത്യ ഉപയോഗിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാക് ഷെല്ലാക്രമണം ചെറുക്കാൻ കശ്മീർ അതിർത്തിയിൽ 14,000 ബങ്കറുകൾ നിർമ്മിക്കൻ തയ്യാറെടുത്ത് ഇന്ത്യ