Select Your Language

Notifications

webdunia
webdunia
webdunia
Thursday, 24 April 2025
webdunia

ബിജെപിയുമായാണ് വഴിപിരിഞ്ഞത്, ഹിന്ദുത്വയുമായല്ല: ഉദ്ദവ് താക്കറെ

Ayodhya

ജോര്‍ജി സാം

ലക്‍നൌ , ശനി, 7 മാര്‍ച്ച് 2020 (16:02 IST)
അയോധ്യയിലെ രാമക്ഷേത്രനിര്‍മ്മാണത്തിന് ഒരുകോടി രൂപ സഹായധനം നല്‍കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായി അയോധ്യ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം. ബി ജെ പിയുമായി വേര്‍‌പിരിഞ്ഞെങ്കിലും ഹിന്ദുത്വയുമായി പിരിഞ്ഞിട്ടില്ലെന്നും ഉദ്ദവ് പറഞ്ഞു.
 
“ഞാന്‍ ബി ജെ പിയുമായാണ് പിരിഞ്ഞത്, ഹിന്ദുത്വയുമായല്ല. ബി ജെ പി എന്നത് ഹിന്ദുത്വ അല്ല. ഹിന്ദുത്വ തീര്‍ത്തും വ്യത്യസ്തമാണ്. ഞാന്‍ അതിനോട് ചേര്‍ന്നുതന്നെയാണ്” - ഉദ്ദവ് താക്കറെ വ്യക്‍തമാക്കി. 
 
അയോധ്യയിലെ ആരതിയില്‍ പങ്കെടുക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി പദ്ധതിയിട്ടിരുന്നെങ്കിലും കൊറോണ വൈറസ് പടരുന്നതിന്‍റെ പശ്ചാത്തലത്തില്‍ അത് വേണ്ടെന്നുവച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓൺലൈൻ ഇടപാടുകൾ നടത്താത്ത ക്രെഡിറ്റ് ഡെബിറ്റ് കാർഡുകളിൽ ഇനി ഈ സേവനങ്ങൾ ലഭിക്കില്ല, മുന്നറിയിപ്പുമായി ആർബിഐ