Webdunia - Bharat's app for daily news and videos

Install App

വിലാസം തെളിയിക്കാന്‍ ഇനിമുതല്‍ പാസ്‌പോര്‍ട്ട് ഉപയോഗിക്കാന്‍ പറ്റില്ല !; നിര്‍ണായക തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍

Webdunia
വെള്ളി, 12 ജനുവരി 2018 (14:33 IST)
മേല്‍വിലാസം തെളിയിക്കുന്നതിനായുള്ള രേഖയായി ഇനിമുതല്‍ പാസ്‌പോര്‍ട്ട് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട്. പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ നിന്ന് വിലാസം ഒഴിവാക്കുന്നതിനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ നടപ്പില്‍ വരുത്തുന്നതോടെയാണ് പാസ്‌പോര്‍ട്ട്, വിലാസം തെളിയിക്കുന്ന ഔദ്യോഗിക രേഖയായി ഉപയോഗിക്കാന്‍ സാധിക്കാതെ വരുകയെന്ന് പാസ്‌പോര്‍ട്ട്, വിസ ഡിവിഷനിലെ നിയമവിദഗ്ദ്ധര്‍ അറിയിച്ചു.
 
നിലവിലുള്ള പാസ്‌പോര്‍ട്ടിന്റെ ഒന്നാം പേജില്‍ വ്യക്തിയുടെ ഫോട്ടോയും പേരും അവസാനത്തെ പേജില്‍ മേല്‍‌വിലാസവുമാണുള്ളത്. അതുകൊണ്ടായിരുന്നു ഈ രണ്ട് പേജുകളും ചേര്‍ത്ത് വിലാസം തെളിയിക്കാനുള്ള ആധികാരിക രേഖയായി പാസ്പോര്‍ട്ട് ഉപയോഗിച്ചു വന്നിരുന്നത്.എന്നാല്‍ എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ വ്യക്തിയുടെ വിലാസം നേരത്തെ ലഭിക്കുന്നതിനാല്‍ പാസ്‌പോര്‍ട്ടിലെ അവസാന പേജ് പരിശോധിക്കാറില്ല. 
 
പാസ്‌പോര്‍ട്ടിലുള്ള ബാര്‍കോര്‍ഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെയും ആ വ്യക്തിയുടെ വിവരങ്ങള്‍ ലഭിക്കും. അതുകൊണ്ടുതന്നെ പാസ്പോര്‍ട്ടിന്റെ അവസാന പേജില്‍ നിന്ന് പൂര്‍ണ്ണ വിലാസം ഒഴിവാക്കി പുതിയ പാസ്പോര്‍ട്ട് നല്‍കുന്നതിനായുള്ള പദ്ധതി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് പാസ്പോര്‍ട്ട് ഡിവിഷന്‍ നിയമകാര്യ വിഭാഗം അണ്ടര്‍ സെക്രട്ടറി സുരേന്ദ്ര കുമാര്‍ വ്യക്തമാക്കി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍ഫ്‌ലുവന്‍സര്‍ നടത്തിയ പാര്‍ട്ടിയില്‍ കുടിക്കാനായി നല്‍കിയത് സ്വന്തം മുലപ്പാല്‍!

നിയമനിര്‍മ്മാണ സഭകള്‍ക്ക് കോടതികള്‍ പകരമാകരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം

ലെസ്ബിയൻ പങ്കാളികൾക്ക് ഒരുമിച്ച് ജീവിക്കാം, മാതാപിതാക്കൾ ഇടപെടരുതെന്ന് ഹൈക്കോടതി

മാരുതി വാഗൺ ആറിന് 25 വയസ്

ഹൈക്കോടതി ഉത്തരവ് അപ്രായോഗികം, ചട്ടങ്ങൾ പാലിച്ച് ദേവസ്വങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കാമെന്ന് സുപ്രീം കോടതി

അടുത്ത ലേഖനം
Show comments