Select Your Language

Notifications

webdunia
webdunia
webdunia
webdunia

500 രൂപ ഫീസ് നൽകിയാൽ ജയിൽ പുള്ളിയാകാം, വേറിട്ട പരീക്ഷണവുമായി കർണാടക

500 രൂപ ഫീസ് നൽകിയാൽ ജയിൽ പുള്ളിയാകാം, വേറിട്ട പരീക്ഷണവുമായി കർണാടക
, ബുധന്‍, 18 ഓഗസ്റ്റ് 2021 (13:35 IST)
ജയിലുകളിൽ തടവ് പുള്ളികളുടെ ജീവിതം എത്തരത്തിലായിരിക്കും എന്നറിയാൻ ആകാംക്ഷ തോന്നിയിട്ടുണ്ടോ? തടവറയിലെ ജീവിതം എന്തെന്ന് ജീവിതത്തിൽ ഒരിക്കലെങ്കിലും ആഗ്രഹം തോന്നിയിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് കർണാടകയിലെ ബെലാഗവി ഹിന്‍ഡാല്‍ഗ സെന്‍ട്രന്‍ ജയിലിലേക്ക് വരാം. കുറ്റകൃത്യം ഒന്നും ചെയ്യാതെ തന്നെ പറഞ്ഞുകേട്ടോ വായിച്ചറിഞ്ഞോ സിനിമയിലൂടെയോ മാത്രം പരിചയമുള്ള ജയിൽ ജീവിതം നിങ്ങൾക്ക് അനുഭവിക്കാൻ ചെയ്യേണ്ടത് ഒരു 500 രൂപ നിങ്ങൾ മുടക്കുക എന്നത്  മാത്രമാണ്.
 
ജയിൽ ജീവിതം പരിജയപ്പെടുത്തുന്ന ജയിൽ ടൂറിസമാണ് സെൻട്രൽ ജയിൽ അധികൃതർ പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ നിര്‍ദേശത്തിനുള്ള സംസ്ഥാനസര്‍ക്കാരിന്റെ അനുമതി കാത്തിരിക്കുകയാണ് ജയിലധികൃതര്‍. ജയിലിൽ മറ്റ് തടവുകാരോടുള്ള അതേ രീതിയിലുള്ള പെരുമാറ്റവും ദിനചര്യയും ഭക്ഷണവും നമ്പറുമെല്ലാം തന്നെയായിരിക്കും 500 രൂപ മുടക്കുന്നവർക്കും ലഭിക്കുക.
 
ജയിലിനകത്ത് പൂന്തോട്ടനിര്‍മാണം, പാചകം, ശുചീകരണം തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളില്‍ ഇവർ പങ്കെടുക്കുകയും വേണം.രാവിലെ അഞ്ച് മണിക്ക് ജയിലുദ്യോഗസ്ഥന്‍ വിളിച്ചുണര്‍ത്തും. ചായയ്ക്ക് മുമ്പ് സെല്ലിനകം വൃത്തിയാക്കണം.ശേഷം പ്രാതൽ. ശനി, ഞായര്‍ ദിവസങ്ങളില്‍ എത്തുകയാണെങ്കില്‍ സ്‌പെഷ്യല്‍ ഭക്ഷണം ആസ്വദിക്കാം. രാത്രി ഭക്ഷണത്തിന് ശേഷം പായും കിടക്കയും സ്വയമെടുത്ത് അനുവദിച്ച സെല്ലുകളിലേക്ക് പോയി മറ്റുള്ളവരോടൊപ്പം നിലത്ത് കിടക്കണം. സെല്ലുകൾ പൂട്ടിയിടും.
 
നിലവിൽ 29 കൊടും കുറ്റവാളികൾ ഹിന്‍ഡാല്‍ഗ ജയിലിലുണ്ട്. വീരപ്പന്റെ കൂട്ടാളികളും സീരിയൽ കില്ലർമാരും ബലാത്സംഗ പ്രതികളും  ഹിന്‍ഡാല്‍ഗ ജയിലിലുണ്ട്. പ്രതികളോടൊപ്പം കഴിയുന്നത് ജയില്‍വാസത്തെ കുറിച്ച് മനസ്സിലാക്കുന്നതിന് സഹായിക്കുമെന്നാണ് ജയിലധികാരികൾ പറയുന്നത്. കൂടാതെ ഇത് കുറ്റകൃത്യങ്ങളില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കുമെന്ന പ്രതീക്ഷയും ഉദ്യോഗസ്ഥര്‍ പങ്കുവെക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുനന്ദയുടെ ശരീരത്തില്‍ വിവിധ ഭാഗങ്ങളില്‍ മുറിവ്, തരൂരിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞത് മാനസികമായി തളര്‍ത്തി; അന്ന് ശശി തരൂരിനെതിരെ പൊലീസ് ഉന്നയിച്ച കാര്യങ്ങള്‍ ഇതെല്ലാം