പേടിഎം ഗൂഗിള്‍ പ്ലേസ്റ്റോറില്‍ തിരികെയെത്തി

ശ്രീനു എസ്
ശനി, 19 സെപ്‌റ്റംബര്‍ 2020 (09:50 IST)
പേടിഎം ഗൂഗിള്‍ പ്ലേസ്റ്റോറില്‍ തിരികെയെത്തി. പേടിഎം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഞങ്ങള്‍ തിരികെയെത്തി എന്നായിരുന്നു ട്വീറ്റ്. നേരത്തേ പേടിഎം അവതരിപ്പിച്ച ക്രിക്കറ്റ് ലീഗ് എന്ന പരിപാടി പ്ലേസ്റ്റോര്‍ നയങ്ങള്‍ക്ക് വിരുദ്ധമെന്നുകാട്ടിയാണ് നീക്കം ചെയ്തത്. എന്നാല്‍ ഈ പ്രശ്‌നം എങ്ങനെയാണ് പരിഹരിച്ചതെന്ന് പേടിഎം വ്യക്തമാക്കിയിട്ടില്ല.
 
ഫാന്റസി ഗെയിമുകള്‍ ഓഫര്‍ ചെയ്യുന്നത് കൊണ്ടാണ് പേടിഎമ്മിനെ നീക്കം ചെയ്യുന്നതെന്നാണ് നേരത്തേയുള്ള ഗൂഗിളിന്റെ വിശദീകരണം. ഓണ്‍ലൈന്‍ ചൂതാട്ടങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആപ്പുകളെ പറ്റിയുള്ള ഗൂഗിള്‍ ഇന്ത്യയുടെ ബ്ലോഗില്‍ പേ ടിഎമ്മിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് ലേഖനം വന്നിരുന്നു. അനധികൃത ഓണ്‍ലൈന്‍ ചൊതാട്ടങ്ങള്‍ അനുവദിക്കില്ലെന്നും പെയ്ഡ് ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്ന വൈബ്സൈറ്റുകള്‍ക്ക് വഴിയൊരുക്കുന്ന ആപ്പുകളും കമ്പനിയുടെ നയങ്ങള്‍ക്ക് എതിരാണെന്നും ഗൂഗിളിന്റെ പ്രസ്താവനയില്‍ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഷെയ്ഖ് ഹസീനയെ വിട്ട് നൽകണം, ഇന്ത്യയ്ക്ക് കത്തയച്ച് ബംഗ്ലാദേശ്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫിനെ വധിച്ചെന്ന് ഇസ്രയേല്‍

സ്ഥാനാര്‍ത്ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു; കണ്ണൂരില്‍ സിപിഎം ചെയ്യുന്നത് അവരുടെ ഗുണ്ടായിസമാണെന്ന് വി ഡി സതീശന്‍

ശബരിമല സ്വര്‍ണക്കൊള്ള: റിമാന്‍ഡില്‍ കഴിയുന്ന പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി ഇന്ന് അപേക്ഷ നല്‍കും

അടുത്ത ലേഖനം
Show comments