മന്ത്രി കെടി ജലീല്‍ രാജിവെക്കുക, സ്വര്‍ണ-ലഹരി മാഫിയകളെ കൈയാമം വെയ്ക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സിഎംപി തിരുവനന്തപുരം ജില്ല കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച രാത്രി 9മണിക്ക് സെക്രെട്ടറിയേറ്റിലേയ്ക്ക് നിശാറാലി സംഘടിപ്പിക്കും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ. സി പി ജോണ്‍ റാലി ഉത്ഘാടനം ചെയ്യും. സിഎംപി ജില്ല സെക്രട്ടറി സ.എം ആര്‍ മനോജ് അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ പാര്‍ട്ടി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സ. എം പി സാജു പങ്കെടുക്കും.
പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്നും ആരംഭിച്ചു സെക്രെട്ടറിയേറ്റില്‍ റാലി അവസാനിക്കും.ജില്ലയിലെ പ്രമുഖ നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും.