Select Your Language

Notifications

webdunia
webdunia
webdunia
webdunia

10വയസുകാരനായ ഭര്‍ത്താവിനൊപ്പം 18കാരിയായ ഭാര്യയുടെ മധുവിധു ആഘോഷം; വിവാദമായതോടെ കേന്ദ്രം ഇടപെട്ടു

10വയസുകാരനായ ഭര്‍ത്താവിനൊപ്പം 18കാരിയായ ഭാര്യയുടെ മധുവിധു ആഘോഷം; വിവാദമായതോടെ കേന്ദ്രം ഇടപെട്ടു

10വയസുകാരനായ ഭര്‍ത്താവിനൊപ്പം 18കാരിയായ ഭാര്യയുടെ മധുവിധു ആഘോഷം; വിവാദമായതോടെ കേന്ദ്രം ഇടപെട്ടു
ഡൽഹി , തിങ്കള്‍, 14 ഓഗസ്റ്റ് 2017 (14:38 IST)
വിവാദം ആളിക്കത്തിച്ച പെഹരെദാർ പിയ കി എന്ന വിവാദ ഹിന്ദി പരമ്പര നിറുത്തിവയ്‌ക്കാന്‍ കേന്ദ്രസർക്കാരിന്റെ നിർദേശം. സീരിയൽ കുട്ടികൾക്ക് തെറ്റായ സന്ദേശം നല്‍കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി കേന്ദ്ര ബ്രോഡ്കാസ്റ്റിംഗ് കണ്ടന്റ് കൗൺസിലിന് (ബിസിസിസി) ഇതുസംബന്ധിച്ച നിർദേശം നൽകി.

10 വയസുകാരനായ ബാലന്‍ 18 വയസുകാരിയെ പ്രണയിക്കുന്നതാണ് സീരിയലിന്റെ പ്രമേയം. സീരിയലിനെതിരെ വ്യാപകമായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടല്‍. ഒന്നേകാൽ ലക്ഷത്തിലേറെ ആളുകളാണ് പരമ്പരയ്ക്കെതിരെ ഓൺലൈൻ ക്യാമ്പയിൻ നടത്തുന്നത്. ഒരു ലക്ഷത്തി ഇരുപത്തയ്യായിരം ആളുകളാണ് സീരിയലിനെതിരായ പരാതിയില്‍ ഒപ്പിട്ടത്.

പത്ത് വയസുകാരനായ പിയ എന്ന ബാലൻ പതിനെട്ട് വയസുകാരിയെ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും ഇവരുടെ മധുവിധു ആഘോഷവുമൊക്കെയാണ് സീരിയലിലെ പ്രമേയം. അതേസമയം, സീരിയലിലൂടെ ഉയര്‍ത്തുന്നത് പുരോഗമന ആശയമാണെന്നാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തേജസ്വി പ്രകാശ് അവകാശപ്പെടുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മാഡം’ കാവ്യയല്ല, പള്‍സര്‍ സുനി പറഞ്ഞ സിനിമാനടി സംവിധായകന്റെ ഭാര്യ - അറസ്റ്റ് ഉടന്‍?