രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിച്ചു. പെട്രോളിന് 29 പൈസയും ഡീസലിന് 31 പൈസയുമാണ് വര്‍ധിച്ചത്. ഈമാസം ഇതുവരെ എട്ടുതവണയാണ് ഇന്ധന വില വര്‍ധിച്ചത്. മെയ് നാലിനു ശേഷം 24 തവണയാണ് ഇന്ധനവില വര്‍ധിച്ചത്. ഇന്ന് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 98.39 രൂപയായി. ഡീസലിന് 93.74 രൂപയാണ്.
അതേസമയം കൊച്ചിയില്‍ പെട്രോളിന് 96.51 രൂപയും ഡീസലിന് 91.97 രൂപയുമാണ് വില.