പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചു; വില പ്രതിദിനം മാറുന്ന രീതി നാളെ മുതല്‍
പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചു
രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചു. പെട്രോളിന് ലിറ്ററിന് 1.12 രൂപയും ഡീസലിന് 1.24 രൂപയുമാണ് കുറച്ചത്. പുതിയ വില നാളെ മുതല്‍ നിലവില്‍ വരും. ഡല്‍ഹിയില്‍ പെട്രോളിന് 65.48 രൂപയും ഡീസലിന് 54.49 രൂപയുമാണ് പുതിയ വില.
അതേസമയം, രാജ്യത്തുടനീളം പെട്രോൾ വില പ്രതിദിനം മാറുന്ന സംവിധാനവും നാളെ തന്നെയാണ് നിലവിൽ വരുന്നത്. അഞ്ചു നഗരങ്ങളിൽ കഴിഞ്ഞ മാസം നടപ്പിലാക്കിയ പദ്ധതിയാണ് രാജ്യത്തുടനീളം വ്യാപിപ്പിക്കുന്നത്.
രാജ്യാന്തര വിപണിയിലെ നിരക്കുമായി ബന്ധപ്പെടുത്തിയാണു പെട്രോളിന്റെയും ഡീസലിന്റെയും വില ദിവസേന പരിഷ്കരിക്കുന്നത്.