വീണ്ടും തിരിച്ചടി, പെട്രോള്‍ വിലയില്‍ വര്‍ദ്ധന; ജനം ദുരിതത്തിലാകും - പുതുക്കിയ നിരക്ക് നിസാരമോ ?
പെട്രോള്‍ വിലയില്‍ വീണ്ടും വര്‍ദ്ധന; പുതുക്കിയ നിരക്ക് നിസാരമോ ?
രാജ്യത്ത് പെട്രോൾ വില കൂട്ടുകയും ഡീസൽ വില കുറക്കുകയും ചെയ്തു. പെട്രോളിന് ലിറ്ററിന് 13 പൈസയാണ് കൂട്ടിയത്. ഡീസലിന് ലിറ്ററിന് 12 പൈസ ആണ് കുറച്ചത്. പുതുക്കിയ നിരക്കുകൾ ബുധനാഴ്ച അർധരാത്രി മുതൽ നിലവിൽവരും.
രാജ്യാന്തര വിപണിയിൽ ഇന്ധന വില ഉയർന്ന സാഹചര്യത്തിലാണ് വില പുതുക്കിയതെന്ന് എണ്ണകമ്പനികൾ അറിയിച്ചു.
കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് അവസാനമായി നിരക്ക് പരിഷ്കരിച്ചത്. അന്ന് പെട്രോൾ ലിറ്ററിന് 1.46 രൂപയും ഡീസലിന് 1.53 പൈസയും കുറച്ചിരുന്നു.