ഇന്ധനവില വര്‍ധനവില്‍ ഇന്ന് രാജ്യവ്യാപകമായി കര്‍ഷക സംഘടനകള്‍ പ്രതിഷേധിക്കുന്നു. ഇന്ന് രാവിലെ 10മണിമുതല്‍ 12 മണിവരെയാണ് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നത്. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആഹ്വാനത്തിലാണ് പ്രതിഷേധം. അടിയന്തര പ്രാബല്യത്തില്‍ ഇന്ധനവില പകുതിയായി കുറയ്ക്കണമെന്നാണ് ആവശ്യം.
ഈമാസം 22 മുതല്‍ പാര്‍ലമെന്റിനുമുന്നില്‍ നടത്താനിരിക്കുന്ന സമരങ്ങള്‍ക്ക് മുന്നോടിയാണ് ഇത്. അതേസമയം പെട്രോള്‍ വില ഇന്നും വര്‍ധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് വര്‍ധിച്ചത്. ഈമാസം മാത്രം അഞ്ചുതവണയാണ് ഇന്ധനവില വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 102.55 രൂപയായി. കൊച്ചിയില്‍ 100.77 രൂപയും കോഴിക്കോട് 101.05 രൂപയും വിലയുണ്ട്.