വീണ്ടും തിരിച്ചടി; പെട്രോള്‍ ലീറ്ററിന് 42 പൈസയും ഡീസലിന് 1.03 രൂപയും വര്‍ദ്ധിപ്പിച്ചു
പെട്രോൾ, ഡീസൽ വിലയിൽ വീണ്ടും വർദ്ധനവ്
പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 42 പൈസയും ഡീസല്‍ ലിറ്ററിന് 1.03 രൂപയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഞായറാഴ്ച അര്‍ധരാത്രിയോടെ നിലവില്‍ വന്നു. രാജ്യാന്തരവിലയിലെ വ്യത്യാസങ്ങൾക്കനുസരിച്ചാണ് വില വർധനയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഈ മാസം ഇത് രണ്ടാം തവണയാണ് എണ്ണവില വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ തവണ പെട്രോൾ വില ലീറ്ററിന് ഒരു രൂപ 29 പൈസയും ഡീസൽ വില 97 പൈസയും വർധിപ്പിച്ചിരുന്നു. നിലവിൽ പെട്രോളിന് ലിറ്ററിന് 66.35 രൂപയും ഡീസലിന് 55.6 രൂപയുമാണ് വില.