പഞ്ചാബില്‍ പെട്രോളിന് 10 രൂപയും ഡീസലിന് അഞ്ചുരൂപയും കുറച്ചു. പഞ്ചാബ് കോണ്‍ഗ്രസാണ് ഭരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ബിജെപി ഭരിക്കുന്ന 20തോളം സംസ്ഥാനങ്ങളില്‍ ഇന്ധന വില കുറച്ചിരുന്നു. പഞ്ചാബില്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയാണ് മൂല്യ വര്‍ധിത നികുതിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്.
70വര്‍ഷത്തിനു ശേഷം ആദ്യമായാണ് ഇന്ധനവില പഞ്ചാബില്‍ കുറയ്ക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നികുതി കുറക്കുന്നത് കോണ്‍ഗ്രസ് ഭരിക്കുന്ന ആദ്യ സംസ്ഥാനമാണ്.