മോദി ‘മാജികി’ന് അന്ത്യമാകുന്നു! -മോദിയെ ട്രോളി പിണറായി വിജയന്‍
മോദിയുഗത്തിന് അവസാനമാകുന്നു?!
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നിന്നും ബിജെപി ഇതുവരെ മുക്തയായിട്ടില്ല. എവിടെയാണ് പാളിയതെന്ന് മനസ്സിലാക്കാന്‍ കഴിയാതെ പതറി നില്‍ക്കുകയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രി നരേന്ദ്രമോദിയും. ഇപ്പോഴിതാ, വിഷയത്തില്‍ പ്രതികരണവുമായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍.
പൊള്ളയായ വാഗദാനങ്ങളുടെയും വ്യാജ പ്രഖ്യാപനങ്ങളുടെയും ബലത്തില്‍ കെട്ടി പൊക്കിയ മോദി മാജിക് എന്ന ഓവര്‍ഹൈപ്പിന് അന്ത്യമാകുന്നുവെന്നാണ് പിണറായി വിജയന്‍ ട്വീറ്റ് ചെയ്തത്. മോദി മാജിക് അവസാനിക്കുന്നുവെന്നതിന്റെ തെളിവാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പുരിലും, ഉപമുഖ്യമന്ത്രിയായിരുന്ന കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായിരുന്ന ഫുല്‍പുരിലും സമാജ്‌വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളാണ് ബിജെപിയെ തറപറ്റിച്ചത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടര്‍ച്ചയായി അഞ്ച് തവണ വിജയിച്ച മണ്ഡലമാണ് ഇത്. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമാണ് യോഗി ആദിത്യനാഥിന് ഇവിടെയുണ്ടായിരുന്നത്.