Select Your Language

Notifications

webdunia
webdunia
webdunia
webdunia

കരുണാനിധിയെ കാണാൻ പിണറായി വിജയൻ ചെന്നൈയിലെത്തി

കരുണാനിധിയുടെ ആരോഗ്യ നിലയിൽ മാറ്റമില്ല

കരുണാനിധിയെ കാണാൻ പിണറായി വിജയൻ ചെന്നൈയിലെത്തി
, വ്യാഴം, 2 ഓഗസ്റ്റ് 2018 (11:00 IST)
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം കരുണാനിധിയെ കാണാൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നൈയിലെത്തി. കരുണാനിധിയുടെ ആരോഗ്യനില വലിയ പുരോഗതിയില്ലാതെ തുടരുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ-സാമൂഹ്യ-സിനിമ മേഖലയില്‍ നിന്നുള്ള നിരവധിപ്പേരാണ് അദ്ദേഹത്തെ കാണാന്‍ എത്തിക്കൊണ്ടിരിക്കുന്നത്.
 
ചൊവ്വാഴ്‌ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സൂപ്പര്‍താരം രജനികാന്തും വിജയ്, അജിത്ത് എന്നിവരും കരുണാനിധിയെ സന്ദര്‍ശിച്ചിരുന്നു. മുംബൈയിലെ ഷൂട്ടിംഗ് സെറ്റില്‍ നിന്നെത്തിയ രജനികാന്ത് കരുണാനിധിയെ കാണുകയും കുടുംബത്തിനൊപ്പം ഏറെ നേരം ചെലവഴിക്കുകയും ചെയ്‌തു. കലൈഞ്ജര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
കരുണാനിധിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് മകൻ എംകെ സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു. പനിയും അണുബാധയും കുറഞ്ഞു വരുന്നുണ്ട്. പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ വിശ്വസിക്കരുത്. മരുന്നുകളോട് അദ്ദേഹം പ്രതികരിക്കുന്നുണ്ടെന്ന് സ്റ്റാലിൻ പറഞ്ഞിരുന്നു.
 
കരുണാനിധിയെ നേരിട്ടു കണ്ട വിജയ് കുടുംബാംഗങ്ങളുമായി ഏറെ സമയം ചിലവഴിച്ചു. വിജയ് എത്തിയതറിഞ്ഞ് ആശുപത്രിയുടെ മുന്‍പില്‍ മാധ്യമപ്രവര്‍ത്തകരും ആരാധകരും തടിച്ചു കൂടി. ഇതോടെ പിന്‍വശത്തു കൂടി വിജയ് മടങ്ങി പോയി. മാധ്യമങ്ങളെ കാണാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബന്ദിപ്പൂർ രാത്രിയാത്ര നിരോധനം നീക്കാൻ കർണാടകയുടെ പിന്തുണ തേടി കേന്ദ്രം