Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി: പികെ കുഞ്ഞാലികുട്ടി

കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി: പികെ കുഞ്ഞാലികുട്ടി

ശ്രീനു എസ്

, ശനി, 19 സെപ്‌റ്റംബര്‍ 2020 (11:50 IST)
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ഉല്‍പ്പന്ന വാണിജ്യ വ്യാപാര ബില്ല് കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി നല്‍കുന്നതാണന്ന് പികെ കുഞ്ഞാലികുട്ടി എംപി.  ലോക്‌സഭയില്‍ വ്യാഴായ്ച്ച ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉല്‍പ്പന്നങ്ങളുടെ വിലയും വിപണിയും നിര്‍ണ്ണയിക്കുന്നതില്‍ കോര്‍പ്പറേറ്റുകള്‍ക്ക് അവസരം നല്‍കുന്നത്  കാര്‍ഷിക മേഖലയെ പൂര്‍ണ്ണമായും തകര്‍ക്കും. 
 
ബില്ല് നിയമമാവുന്ന ദിവസം രാജ്യത്തെ കര്‍ഷകരുടെ ചരിത്രത്തില്‍ കരിദിനമായിരിക്കുമെന്നും എംപി പറഞ്ഞു. കര്‍ഷകര്‍ക്കനുകൂലമായ നിയമമാണന്നാണ് ഭരണകക്ഷി അവകാശപ്പെടുന്നത്. എന്നാല്‍ രാജ്യത്തെ ഒരു കര്‍ഷക സംഘടനയും നിയമത്തെ അനുകൂലിച്ച് രംഗത്ത് വന്നിട്ടില്ലെന്നത് കര്‍ഷകര്‍ കേന്ദ്ര സര്‍ക്കാര്‍ നിയമത്തെ പൂര്‍ണ്ണമായി തള്ളിയിരിക്കുന്നു എന്നതാണ് സൂചിപ്പിക്കുന്ന തന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാറിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരെ വോട്ടര്‍മാര്‍ വിധിയെഴുതുമെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 1247 മരണം