എമിറേറ്റ്സ് വിമാനദുരന്തം: പാസ്‌പോര്‍ട്ടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പകരം നല്‍കുമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ്
എമിറേറ്റ്സ് വിമാനദുരന്തത്തിനിടെ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പകരം പാസ്‌പോര്‍ട്ട് അടിയന്തരമായി നല്‍കും
എമിറേറ്റ്സ് വിമാനദുരന്തത്തിനിടെ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പകരം പാസ്‌പോര്‍ട്ട് അടിയന്തരമായി നല്‍കും. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് ഇക്കാര്യം അറിയിച്ചത്.
വിമാനം അപകടത്തില്‍പ്പെട്ട ഉടന്‍ തന്നെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ കെ. മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘം വിമാനത്താവളത്തിലെത്തിയിരുന്നു.
പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട ആളുകള്‍ എത്രയും പെട്ടെന്നു തന്നെ ഇന്ത്യന്‍ കോണ്‍സുലേറ്റിനെ സമീപിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.