രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ രാജ്യത്തെ അഭിസംബോധന ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണയെന്ന വലിയ വെല്ലുവിളിയെ രാജ്യം നേരിടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് പോരാളികൾക്ക് ആദരം അർപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി അഭിസംബോധന തുടങ്ങിയത്.
 
 			
 
 			
					
			        							
								
																	
	 
	രാജ്യത്ത് കൊടുംങ്കാറ്റ് പോലെയാണ് രണ്ടാം കൊവിഡ് തരംഗം ആഞ്ഞടിച്ചത്.ഇത് വലിയ വെല്ലുവിളിയാണ് എന്നതിൽ സംശയമില്ല. ഈ പോരാട്ടം രാജ്യം ഒന്നായി തന്നെ നടത്തും. ഇതുവരെ രാജ്യത്ത് 12 കോടി ഡോസ് കൊവിഡ് വാക്സിൻ നൽകികഴിഞ്ഞു. തദ്ദേശീയമായി രണ്ട് വാക്‌സിൻ നിർമിക്കാൻ നമുക്കായി. മരുന്ന് ഉത്പാദനം കൂട്ടിയിട്ടുണ്ട്. 
	 
	ഓക്‌സിജൻ ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര,സംസ്ഥാന സർക്കാരുകളും സ്വകാര്യമേഖലയും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. വ്യവസായിക ആവശ്യത്തിനുള്ള ഓക്‌സിജൻ മെഡിക്കൽ ആവശ്യത്തിന് വേണ്ടി ഉപയോഗിക്കും. നിലവിലെ ഓക്‌സിജൻ ക്ഷാമം പരിഹരിക്കും. വളരെ വേഗത്തിലാണ് രാജ്യത്ത് വാക്‌സിനേഷൻ നടക്കുന്നത്. 
ഏറ്റവും വിലകുറഞ്ഞ വാക്‌സിൻ ഇന്ത്യയിലാണ് ലഭിക്കുന്നത്. സർക്കാർ ആശുപത്രികളിൽ സൗജന്യമായി വാക്‌സിൻ ലഭ്യമാക്കുന്നതിന്റെ ഗുണം സാധാരണക്കാർക്കും ഇടത്തരക്കാർക്കും ലഭ്യമാകുന്നുണ്ട്.ലോക്ക്ഡൗൺ സാഹചര്യങ്ങളിലേക്ക് പോകേണ്ടത് അവസാന മാർഗ്ഗം എന്ന നിലയിലായിരിക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.