Publish Date: Thu, 04 Mar 2021 (14:38 IST)
Updated Date: Thu, 04 Mar 2021 (14:40 IST)
ഒരു വർഷത്തെ ഇടവേളയ്‌ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും വിദേശയാത്രകൾ ആരംഭിക്കുന്നു. കൊവിഡ് പശ്ചാത്തലത്തിലാണ് ഒരു വർഷകാലമായി മോദി വിദേശയാത്രകൾ അവസാനിപ്പിച്ചത്.
2019 നവംബറിൽ ബ്രസീലിലേക്കായിരുന്നു മോദിയുടെ അവസാന വിദേശയാത്ര. പിന്നീട് ലോകമെങ്ങും കൊവിഡ് ബാധിച്ചതോടെ പ്രധാന ഉച്ചകോടികളില്‍ ഉള്‍പ്പെടെ ഓണ്‍ലൈനായിട്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തത്. ഈ മാസം 25ന് ബംഗ്ലാദേശിലേക്കാണ് ആദ്യയാത്ര.
മെയ് മാസത്തില്‍ മോദി ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോകും. പോര്‍ച്ചുഗലിലാണ് ഉച്ചകോടി. ഇതില്‍ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പിടും.ജൂണില്‍ ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ യു.കെയിലേക്ക് പോകും