Webdunia - Bharat's app for daily news and videos

Install App

ചൈനയുമായുള്ള പ്രശ്‌നത്തില്‍ മോദി അസ്വസ്ഥനാണ്: ട്രം‌പ്

ഗേളി ഇമ്മാനുവല്‍
വെള്ളി, 29 മെയ് 2020 (09:39 IST)
ചൈനയുമായുള്ള സംഘര്‍ഷത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ‘അത്ര നല്ല മൂഡില്‍ അല്ല’ എന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രം‌പ്. താന്‍ മോദിയുമായി സംസാരിച്ചിരുന്നു എന്നും ട്രം‌പ് വെളിപ്പെടുത്തി.  ഇന്ത്യ–ചൈന അതിർത്തി പ്രശ്നം പരിഹരിക്കാൻ ഇടപെടാമെന്ന യു എസിന്റെ വാഗ്ദാനം ഇന്ത്യ തള്ളിയിരുന്നു.
 
വലിയ സംഘര്‍ഷമാണ് ഇന്ത്യയും ചൈനയും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്നത്. ശക്‍തമായ സൈനികശേഷിയും ജനസംഖ്യയുമുള്ള രണ്ട് രാജ്യങ്ങള്‍. ഇന്ത്യയും ചൈനയും ഒരുപോലെ അസ്വസ്ഥമാണ്. പ്രധാനമന്ത്രി മോദിയോട് ഞാന്‍ സംസാരിച്ചിരുന്നു, അദ്ദേഹവും അസ്വസ്ഥനാണ് - ട്രം‌പ് വിശദീകരിച്ചു.
 
തങ്ങളുടെ മധ്യസ്ഥത അവര്‍ക്ക് ഗുണകരമാകുമെന്ന് തോന്നുകയാണെങ്കില്‍ ഇനിയും അതിന് തയ്യാറാണെന്നും ട്രം‌പ് അറിയിച്ചു. ചൈനയുമായി പല തലങ്ങളിലുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഇപ്പോള്‍ അമേരിക്ക ഇടപെടേണ്ടതില്ലെന്നും സമാധാനപരമായി പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നുമാണ് ഈ വിഷയത്തില്‍ ഇന്ത്യ അമേരിക്കയോട് പ്രതികരിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

അടുത്ത ലേഖനം
Show comments