Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമേരിക്ക-ചൈന പോര് കനക്കുന്നു:ചൈനീസ് ഓഹരികൾ ലിസ്റ്റ് ചെയ്യുന്നത് തടയാനുള്ള ബില്ലിന് യുഎസ് സെനറ്റ് അംഗീകാരം

അമേരിക്ക-ചൈന പോര് കനക്കുന്നു:ചൈനീസ് ഓഹരികൾ ലിസ്റ്റ് ചെയ്യുന്നത് തടയാനുള്ള ബില്ലിന് യുഎസ് സെനറ്റ് അംഗീകാരം
, വെള്ളി, 22 മെയ് 2020 (12:38 IST)
ചൈനീസ് കമ്പനി ഓഹരികളുടെ യുഎസ് സ്റ്റോക്ക് എക്സ്‌ചേഞ്ചുകളിലെ ലിസ്റ്റിംഗ് എടുത്തുകളയുന്നതിനുള്ള വ്യവസ്ഥകളടങ്ങിയ സുപ്രധാനമായ ബില്ലിന് യുഎസ് സെനറ്റ് ഏകകണ്ഠമായി അംഗീകാരം നല്‍കി. അലിബാബയും ബൈഡുവും ഉള്‍പ്പെടെയുള്ള പ്രമുഖ കമ്പനികളെയാകും തീരുമാനം കാര്യമായ തോതിൽ ബാധിക്കുക.
 
യുഎസ് സെനറ്റിന്റെ ഈ സുപ്രധാന തീരുമാനം ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളായ ചൈനയ്ക്കും അമേരിക്കയ്ക്കും ഇടയില്‍ കുറേക്കാലമായി തുടര്‍ന്നുവരുന്ന സംഘര്‍ഷം മുറുകുന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.പുതിയ ബിൽ പ്രകാരം കമ്പനികൾ ഇനി ഒരു വിദേശ ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലല്ലെന്ന് സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. ചൈനയുമായി ഒരു പുതിയ ശീതയുദ്ധത്തിലേക്ക് നീങ്ങുന്നതിന് ആഗ്രഹമില്ലെന്നും ചൈനന്നിയമങ്ങൾ പാലിക്കണമെന്നും സെനറ്റിൽ ആവശ്യമുയർന്നു. പ്രമേയം നിലവിൽ വന്നതോടെ യു.എസിലെ ഏറ്റവും വലിയ ചൈനീസ് സ്ഥാപനങ്ങളായ ബൈഡു, അലിബാബ എന്നിവയുള്‍പ്പെടെയുള്ളവയുടെ ഓഹരി വില ന്യൂയോർക്ക് എക്‌സ്ചേഞ്ചിൽ ഇടിവ് രേഖപ്പെടുത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതിയ വാഹനം ബുക്ക് ചെയ്യാം, നിലവിലെ വാഹനം, കൃത്യമായി പരിചരിയ്കാം, 'മൈ എംജി' ആപ്പുമായി മോറീസ് ഗ്യാരേജെസ്