ജവാന്റെ വെളിപ്പെടുത്തലില്‍ മാനം പോയ ബിജെപി മോദിയെ രംഗത്തിറക്കിയോ ?; പുലിവാല് പിടിച്ച് ആഭ്യന്തര മന്ത്രാലയം
ജവാന്റെ വെളിപ്പെടുത്തല്‍ സത്യം; പ്രധാനമന്ത്രി ഇടപെടുന്നു - ബിജെപി സര്‍ക്കാര്‍ നാണക്കേടില്‍
അതിർത്തി രക്ഷാസേനയിലെ (ബിഎസ്എഫ്) ജവാന്മാർക്കു മോശം ഭക്ഷണമാണു നൽകുന്നതെന്ന ജവാന്റെ വെളിപ്പെടുത്തലിൽ സമ്മര്‍ദ്ദത്തിലായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുന്നു. പ്രധാനമന്ത്രിയുടെ ഓഫിസ് ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോർട്ട് തേടി.
ബിഎസ്എഫ് ജവാനായ ടിബി യാദവാണ് ഫേസ്‌ബുക്കിലൂടെ അതിര്‍ത്തിയിലെ പട്ടാളക്കാരുടെ അവസ്ഥ വെളിപ്പെടുത്തിയത്. പല രാത്രികളിലും ഭക്ഷണം കഴിക്കാതെയാണ് കിടക്കാൻ പോകുന്നതെന്നും, ലഭിക്കുന്നത് മോശം ഭക്ഷണമാണെന്നും റേഷന്‍ ഉയർന്ന ഉദ്യോഗസ്ഥർ മറിച്ചുവിൽക്കുകയാണെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
യാദവ് കള്ള് കുടിയനാണെന്നും ഡ്യൂട്ടിയില്‍ വീഴ്‌ച വരുത്തുന്നയാളുമാണെന്നായിരുന്നു ബിഎസ്എഫ് പിന്നീട് വ്യക്തമാക്കിയത്. വിവാദം കനത്തതോടെ യാദവിനെ നിയന്ത്രണരേഖയിൽ നിന്നു രജൗറിയിലെ ബറ്റാലിയനിലേക്ക് മാറ്റി. യാദവ് പോസ്‌റ്റ് ചെയ്‌ത
വീഡിയോ ആഭ്യന്തര മന്ത്രാലയം പരിശോധിക്കുകയാണ്.