പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനത്തിനായി കന്യാകുമാരിയിലെത്തും. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി എത്തുന്നത്. അതില്‍ ഒരു ദിവസം വിവേകാനന്ദ പാറയില്‍ മെഡിറ്റേഷനിരിക്കുമെന്നാണ് വിവരം. ഈ മാസം 30ന് വൈകിട്ടോടെ കന്യാകുമരിയിലെത്തുന്ന പ്രധാനമന്ത്രി 31ന് രാവിലെ വിവേകാനന്ദ പറയിലെത്തി ധ്യാനമിരിക്കുമെന്നാണ് വിവരം.
ധ്യാനം തുടരാനാണ് തീരുമാനമെങ്കില്‍ ജൂണ്‍ ഒന്നിനും പ്രധാനമന്ത്രി വിവേകാനന്ദ പാറയില്‍ തുടരുമെന്നാണ് ഉന്നതവൃത്തങ്ങള്‍ അറിയിക്കുന്നത്.