Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുന്ദരനാകാന്‍ മോദി ദിവസവും കഴിക്കുന്നത് നാല് ലക്ഷം രൂപയുടെ കൂണ്‍: പ്രധാനമന്ത്രിക്കെതിരെ പുതിയ ആരോപണം

സുന്ദരനാകാന്‍ മോദി ദിവസവും കഴിക്കുന്നത് നാല് ലക്ഷം രൂപയുടെ കൂണ്‍: പ്രധാനമന്ത്രിക്കെതിരെ പുതിയ ആരോപണം

pm narendra modi
ഗാന്ധിനഗര്‍ , ചൊവ്വ, 12 ഡിസം‌ബര്‍ 2017 (20:15 IST)
ദിവസം നാല് ലക്ഷം രൂപയുടെ കൂണ്‍ ഉപയോഗിച്ചുള്ള ഭക്ഷണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിക്കുന്നതെന്ന് ഗുജറാത്തിലെ ഒബിസി നേതാവ് അല്‍പേഷ് ഠാക്കൂര്‍. അദ്ദേഹം എന്നെപ്പോലെ കറുത്ത നിറമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. ഗുജറാത്ത് മുഖ്യമന്ത്രിയാതോടെ അദ്ദേഹം കൂണ്‍ ശീലാമാക്കാന്‍ തുടങ്ങി. ഇതോടെയാണ് മോദിക്ക് സൌന്ദര്യ വര്‍ദ്ധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

തായ്‌വാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന അഞ്ച് തരത്തിലുള്ള കൂണുകളാണ് മോദി കഴിക്കുന്നത്. ഒരെണ്ണത്തിന് 80,000 രൂപ വില വരുന്ന കൂണ്‍ ദിവസവും കഴിക്കുമ്പോള്‍ പ്രതിദിനം നാല് ലക്ഷം രൂപ ചെലവ് വരും. ഒരു കോടി ഇരുപത് ലക്ഷം രൂപയോളം ഒരുമാസം ചെലവാകുമെന്നും അല്‍പേഷ് ആരോപിച്ചു.

സാധാരണക്കാര്‍ക്ക് ഓര്‍ക്കാന്‍ പോലും കഴിയാത്ത ചെലവാണ് മോദി ഭക്ഷണത്തിനായി മാറ്റി വയ്‌ക്കുന്നത്. പാര്‍ട്ടിയില്‍ നടക്കുന്ന അഴിമതിയാണ് ഈ വരുമാനത്തിന് പിന്നില്‍. 35 വര്‍ഷം മുമ്പുള്ള മോദിയുടെ ചിത്രവും ഇപ്പോഴത്തെ ചിത്രവും താരതമ്യം ചെയ്‌താല്‍ അദ്ദേഹത്തിന് വന്ന വ്യത്യാസം മനസിലാകുമെന്നും ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ അല്‍പേഷ് വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കസബയില്‍ മമ്മൂട്ടി എന്ത് തെറ്റുചെയ്തു?!