Webdunia - Bharat's app for daily news and videos

Install App

ആദ്യ ടൗണ്‍ഹാള്‍ പ്രസംഗം നടത്തി മോദി; പ്രധാനമന്ത്രിയുടെ മൊബൈല്‍ ആപ് പുറത്തിറക്കി

ആദ്യ ടൗണ്‍ഹാള്‍ പ്രസംഗം നടത്തി മോദി; പ്രധാനമന്ത്രിയുടെ മൊബൈല്‍ ആപ് പുറത്തിറക്കി

Webdunia
ശനി, 6 ഓഗസ്റ്റ് 2016 (18:14 IST)
പ്രധാനമന്ത്രിയുടെ ആദ്യ ടൗണ്‍ഹാള്‍ പ്രസംഗം ഡല്‍ഹി ഇന്ദിരാഗാന്ധി സ്റ്റേഡിയെ കോംപ്ലക്‌സില്‍ നടന്നു. നല്ല ഭരണമെന്നാല്‍ ഉത്തരവാദിത്വമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ഭരണത്തില്‍ പൊതുജനങ്ങള്‍ക്കും പങ്കുണ്ടെന്ന് പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങളിലെ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്താന്‍ ടെക്‌നോളജിക്ക് സാധിക്കുമെന്നും പറഞ്ഞു. മികച്ച ഭരണം എന്നത് ജനങ്ങളുടെ കൂടി ഉത്തരവാദിത്വമാണ്. വോട്ട് ചെയ്ത് മാറി നില്‍ക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കില്ല. ഭരണത്തില്‍ ജനങ്ങളും പങ്കാളികളാകണമെന്നും മോദി പറഞ്ഞു.
 
ഇന്ത്യ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയാണ്.  എട്ട് ശതമാനത്തിലധികം സാമ്പത്തിക വളര്‍ച്ച നേടാനായാല്‍ മുപ്പത് വര്‍ഷത്തിനുള്ളില്‍ ലോകത്തെ മികച്ച സമ്പദ് വ്യവസ്ഥയായി ഇന്ത്യമാറും. ദുരിത നിവാരണ പദ്ധതികള്‍ ജനാധിപത്യത്തിന്റെ ഭാഗമാണ്. വികസനവും മികച്ച ഭരണവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. അര്‍ഹതപ്പെട്ടവരുടെ കൈയ്യിലേക്ക് ഗുണഫലങ്ങള്‍ എത്തിച്ചേര്‍ന്നില്ലെങ്കില്‍ ഭരണംകൊണ്ട് യാതൊരു ഗുണവുമില്ല. ഗുണഫലങ്ങള്‍ ഇര്‍ഹതപ്പെട്ടവരുടെ കൈയ്യിലേക്ക് തന്നെ എത്തിച്ചേരുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി. വിവിധ വിഷയങ്ങളില്‍ പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് നേരിട്ട് പ്രധാനമന്ത്രി മറുപടിയും നല്‍കി. 
 
മൂന്ന് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് വികസിപ്പിച്ച പ്രധാനമന്ത്രി മൊബൈല്‍ ആപും മോദി പരിപാടിയില്‍ അവതരിപ്പിച്ചു. ആപില്‍ പത്ത് ഭാഷകളിലായി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും അതിന്റെ ഇന്‍ഫോ ഗ്രാഫും ലഭ്യമാക്കിയിട്ടുണ്ട്. ആപ് അവതരിപ്പിച്ച ശേഷം വിദ്യാര്‍ത്ഥികളെ നേരിട്ട് കാണുകയും അഭിനന്ദിക്കുകയും ചെയ്തു. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ടൗണ്‍ഹാള്‍ പ്രസംഗം നടത്തുന്നത്.
 

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

യുവതി മരിച്ച വിവരം അറിഞ്ഞിട്ടും അല്ലു അര്‍ജുന്‍ തിയറ്ററില്‍ ഇരുന്ന് സിനിമ കാണല്‍ തുടര്‍ന്നു; തെളിവുകളുമായി പൊലീസ്

തൃശൂര്‍ പൂരം കലക്കല്‍: തിരുവമ്പാടി ദേവസ്വത്തിനെതിരെ എഡിജിപിയുടെ റിപ്പോര്‍ട്ട്, ലക്ഷ്യം ലോക്‌സഭാ തിരഞ്ഞെടുപ്പ്

ലോകത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ള രാജ്യം ഏതെന്ന് അറിയാമോ

ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ നരേന്ദ്രമോദിക്ക് ഉയര്‍ന്ന സിവിലിയന്‍ ബഹുമതി നല്‍കി കുവൈത്ത്

പെണ്‍കുട്ടിയോട് ഒറ്റയ്ക്ക് വീട്ടില്‍ വരാന്‍ നിര്‍ദ്ദേശിച്ച് ജയിലര്‍; നടുറോഡില്‍ ചെരിപ്പൂരി ജയിലറുടെ കരണക്കുറ്റി പൊട്ടിച്ച് പെണ്‍കുട്ടി

അടുത്ത ലേഖനം
Show comments