Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 7 നവം‌ബര്‍ 2024 (15:24 IST)
കേന്ദ്രസര്‍ക്കാര്‍ പുതുതായി നടപ്പിലാക്കുന്ന പദ്ധതിയാണ് പിഎംവിദ്യാലക്ഷ്മി. ഈ പദ്ധതി പ്രകാരം പഠന മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പഠനത്തിനായി സാമ്പത്തിക സഹായം നല്‍കുന്നു. പഠനത്തില്‍ മികവ് പുലര്‍ത്തുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ ലഭിക്കുന്ന കുട്ടികള്‍ക്കാണ് ഈ പദ്ധതി പ്രകാരം ലോണ്‍ ലഭ്യമാകുന്നത്.  അഡ്മിഷന്‍ ലഭിച്ച സ്ഥാപനത്തിലെ എല്ലാ പഠനച്ചെലവും നല്‍കാനുള്ള തുക ആയിരിക്കും ലോണ്‍ ആയി ലഭിക്കുക. 
 
ഈ ലോണിന് ഈടോ, ജാമ്യമോ ആവശ്യമില്ല. എന്‍ഐആര്‍എഫ് റാങ്കിങ്ങില്‍ ആദ്യം വരുന്ന 100സ്ഥാപനങ്ങളിലും, സംസ്ഥാന സര്‍ക്കാരുകളുടെയും റാങ്കിങ്ങില്‍ വരുന്ന 200 സ്ഥാപനങ്ങളിലും സെന്‍ട്രല്‍ ഗവണ്‍മെന്റ് കീഴില്‍ വരുന്ന സ്ഥാപനങ്ങളിലും തുടര്‍ വിദ്യാഭ്യാസത്തിന് അഡ്മിഷന്‍ ലഭിക്കുന്ന കുട്ടികള്‍ക്കാവും ഈ പദ്ധതി പ്രകാരം സഹായം ലഭിക്കുന്നത്. ഏകദേശം 22 ലക്ഷത്തോളം കുട്ടികള്‍ക്ക് ഈ സഹായം ലഭിക്കുമെന്നാണ് കണക്ക്. കൂടാതെ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പലിശയിളവും സബ്‌സിഡികളും ഈ പദ്ധതിപ്രകാരം ലഭ്യമാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍