മൂന്നു പോലീസുകാര്‍ തെലങ്കാനയില്‍ തടാകത്തില്‍ ചാടി ജീവനൊടുക്കി. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലാണ് സംഭവം. അടിലൂരു എല്ലാറെഡി തടാകത്തിലാണ് പോലീസുകാര്‍ ചാടി ആത്മഹത്യ ചെയ്തത്. വനിതാ കോണ്‍സ്റ്റബിള്‍ ശ്രുതി, എസ്‌ഐ സായികുമാര്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ നിഖില്‍ എന്നിവരാണ് തടാകത്തില്‍ ചാടി മരിച്ചത്. രണ്ടുപേരുടെ മൃതദേഹം ലഭിച്ചിട്ടുണ്ട്. എസ്‌ഐ സായികുമാറിന്റെ മൃതദേഹമാണ് ഇനി ലഭിക്കാനുള്ളത്.
നിഖിലിന്റെയും ശ്രുതിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ തടാകത്തിന്റെ കരയില്‍ എസ്‌ഐയുടെ ഫോണും ചെരിപ്പും കണ്ടെത്തിയിരുന്നു. പിന്നാലെ നടത്തിയ തിരച്ചിലിലാണ് രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഉച്ച മുതല്‍ മൂന്നുപേരുടെയും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല.