Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡൽഹി വായുമലിനീകരണത്തിന് കാരണം പാകിസ്ഥാനെന്ന് സർക്കാർ, പാകിസ്ഥാനിലെ വ്യവസായങ്ങൾ നിരോധിക്കണോ എന്ന് സുപ്രീം കോടതി

ഡൽഹി വായുമലിനീകരണത്തിന് കാരണം പാകിസ്ഥാനെന്ന് സർക്കാർ,  പാകിസ്ഥാനിലെ വ്യവസായങ്ങൾ നിരോധിക്കണോ എന്ന് സുപ്രീം കോടതി
, വെള്ളി, 3 ഡിസം‌ബര്‍ 2021 (15:41 IST)
ഡൽഹിയിലെ വായു മലിനീകരണത്തിൽ യുപിയിലെ വ്യവസായങ്ങൾക്ക് പങ്കില്ലെന്നും പാകിസ്ഥാനിൽ നിന്നും വരുന്ന മലിനവായുവാണ് ഇതിന് കാരണമെന്നും സുപ്രീം കോടതിയിൽ ഉത്തർപ്രദേശ് സർക്കാർ. ഡൽഹി-എൻസിആർ മേഖലയിലെ അന്തരീക്ഷ മലിനീകരണം സംബന്ധിച്ച ഹർജി പരിഗണിക്കവെയാണ് സർക്കാറിന്റെ വിചിത്രവാദം.
 
ചീഫ് ജസ്റ്റിസ് വി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വാദം കേൾക്കുന്നത്. സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങളിൽ നിന്നുള്ള വായു ഡൽഹിയിലേക്ക് പോകുന്നില്ലെന്നും പാകിസ്ഥാനിൽ നിന്നുള്ള മലിനവായുവാണ് ഡൽഹിയിലെ അന്തരീക്ഷ ഗുണനിലവാരത്തെ ബാധിക്കുന്നതെന്നും സർക്കാരിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ ര‌ഞ്ജിത് കുമാർ വാദിച്ചു. പാകിസ്ഥാനിലെ വ്യവസായങ്ങൾ നിരോധിക്കണമെന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നതെന്നാണ് സർക്കാർ വാദത്തെ പരിഹസിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് ചോദിച്ചത്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തലപ്പത്ത് വീണ്ടും കോടിയേരി; സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തി