Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോണ്‍ സൈറ്റുകള്‍ക്ക് വിലക്ക്; മറുപണിയുമായി പോര്‍ട്ടലുകള്‍ - കേന്ദ്രത്തിന്റെ നീക്കം പൊളിക്കാന്‍ ശ്രമം!

പോണ്‍ സൈറ്റുകള്‍ക്ക് വിലക്ക്; മറുപണിയുമായി പോര്‍ട്ടലുകള്‍ - കേന്ദ്രത്തിന്റെ നീക്കം പൊളിക്കാന്‍ ശ്രമം!

പോണ്‍ സൈറ്റുകള്‍ക്ക് വിലക്ക്; മറുപണിയുമായി പോര്‍ട്ടലുകള്‍ - കേന്ദ്രത്തിന്റെ നീക്കം പൊളിക്കാന്‍ ശ്രമം!
മുംബൈ/ന്യൂയോര്‍ക്ക് , ഞായര്‍, 28 ഒക്‌ടോബര്‍ 2018 (12:28 IST)
പോൺ ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്ന വെബ്സൈറ്റുകൾ പൂട്ടാന്‍ കേന്ദ്ര സർക്കാർ നീക്കത്തെ നേരിടാന്‍ പോൺഹബ് ഉള്‍പ്പടെയുള്ള അശ്ലീല വിഡിയോ പോർട്ടലുകൾ രംഗത്ത്.

ബ്ലോക്ക് ചെയ്‌ത പോൺ വെബ്സൈറ്റുകളുടെ മിറർ ഡൊമെയ്നുകൾ ഉടൻ പുറത്തുവിടുമെന്ന് പോൺഹബ്ബിന്റെ വക്താവും ബ്രാന്‍‌ഡ് അംബാസഡറെന്നും അവകാശപ്പെട്ട് എത്തിയ ‘കാറ്റി’ എന്ന പ്രൊഫൈലുള്ള വനിത വ്യക്തമാക്കി. അടുത്ത ദിവസങ്ങളിൽ തന്നെ മിറർ യുആർഎൽ ലഭിക്കുമെന്നും ഇവര്‍ പറഞ്ഞു.

മിറർ യുആർഎൽ പുറത്തുവന്നാല്‍ പോൺ സൈറ്റുകൾ ബ്ലോക്ക് ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം പാളും. അതേസമയം, ചില പോൺ വെബ്സൈറ്റുകൾ മിറർ യുആർഎൽ പോർട്ടലുകൾ അവതരിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.

ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 827 പോൺ സൈറ്റുകൾ ബ്ലോക്ക് ചെയ്യാനാണ് കേന്ദ്ര സർക്കാർ നീക്കം.

827 പോണ്‍ സൈറ്റുകളും 30 സാധാരണ വെബ്സൈറ്റുകളും ബ്ലോക്ക് ചെയ്യാനാണ് കോടതി ഉത്തരവ്.  ഇതിന്റെ അടിസ്ഥാനത്തിൽ 30 സാധാരണ സൈറ്റുകളെ ഒഴിവാക്കി 827 പോൺ സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര ഐടി വകുപ്പ് ടെലികോ മന്ത്രാലയത്തിന് നിർദേശം നൽകുകയായിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം ദാതാക്കളായ റിലയൻസ് ജിയോ പോൺസൈറ്റുകൽ ബ്ലോക്ക് ചെയ്തതായാണ് റിപ്പോർട്ട്. ജിയോയുടെ നെറ്റ്‌വർക്കുകളിൽ പോൺ സൈറ്റുകൾ ലഭ്യമാകുന്നില്ലെന്ന് യൂസർ ഫോറങ്ങളില്‍ പരാതി ശക്തമായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘അഭിപ്രായ സ്വാതന്ത്ര്യത്തെ ഭയക്കുന്നവര്‍ യഥാർത്ഥ മനുഷ്യനെ ഭയക്കുന്നു’; സന്ദീപാനന്ദ ഗിരിക്ക് പിന്തുണയുമായി ജോയ് മാത്യു