ബംഗളൂരു : വീഡിയോ കോൺഫറൻസിംഗിനായി കോടതി ഉപയോഗിക്കുന്ന സൂംപ്ലാറ്റ്‌ഫോമിൽ ആരോ നുഴഞ്ഞു കയറി പോൺ വീഡിയോ പ്രദര്ശിപ്പിച്ചതോടെ കർണ്ണാടക ഹൈക്കോടതി വീഡിയോ കോണ്ഫറന്സിംഗും ലൈവ് സ്‌ട്രീമിംഗ് സേവനങ്ങളും താത്കാലികമായി നിർത്തിവച്ചു. കർണ്ണാടക ഹൈക്കോടതി ബംഗളൂരു, ധാർവാദ്, കലബുര്ഗി ബെഞ്ചുകളുടെ ലൈവ് സ്ട്രീമിംഗാണ് നിർത്തിവച്ചത്.
രാജ്യത്ത് കോവിഡ് വ്യാപനം ആരംഭിച്ചതു മുതൽ കേസുകൾ കേൾക്കുന്നതിനായി സ്ഥിരം വീഡിയോ കോൺഫറൻസിംഗ് സംവിധാനം ഏർപ്പെടുത്തിയ രാജ്യത്തെ ഹൈക്കോടതികളിൽ ഒന്നാണ് കർണ്ണാടക ഹൈക്കോടതി. കോടതി നടപടികളുടെ യൂറ്റിയൂബ് സ്‌ട്രീമിംഗ് 2021 മെയ് മുപ്പത്തൊന്നുമുതലാണ് തുടങ്ങിയത്. കഴിഞ്ഞ നാലാം തീയതി ഉച്ച കഴിഞ്ഞായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ടു ശക്തമായ അന്വേഷണം നടക്കുകയാണെന്നു പോലീസ് അറിയിച്ചു.