ടെക്‌നോപാർക്കിൽ പ്രതിധ്വനി സെവൻസ് ക്വർട്ടർ ഫൈനൽ മത്സരങ്ങൾ ജൂലൈ 16ന്
ടെക്നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനി സംഘടിപ്പിക്കുന്ന ടെക്നോപാർക്കിലെ കമ്പനികൾ തമ്മിൽ മാറ്റുരയ്ക്കുന്ന "പ്രതിധ്വനി സെവൻസ് 2016" ഫുട്ബാൾ ടൂർണമെന്റിന്റെ ആദ്യ രണ്ടു ഘട്ട നോക്കൊട്ട് സ്റ്റേജ് മത്സരങ്ങളും പ്രീക്വർട്ടർ ലീഗ്
ടെക്നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനി സംഘടിപ്പിക്കുന്ന ടെക്നോപാർക്കിലെ കമ്പനികൾ തമ്മിൽ മാറ്റുരയ്ക്കുന്ന "പ്രതിധ്വനി സെവൻസ് 2016" ഫുട്ബാൾ ടൂർണമെന്റിന്റെ ആദ്യ രണ്ടു ഘട്ട നോക്കൊട്ട് സ്റ്റേജ് മത്സരങ്ങളും പ്രീക്വർട്ടർ ലീഗ് മത്സരങ്ങളും അവസാനിച്ചു. ടെക്നോപാർക്കിലെ 50 കമ്പനികളിൽ നിന്നായി 56 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ 64 മത്സരങ്ങൾ കഴിഞ്ഞപ്പോൾ മികച്ച കളി പുറത്തെടുത്ത 8 ടീമുകൾ ക്വർട്ടർ ഫൈനലിന് യോഗ്യത നേടി.
ഇൻഫോസിസ് ബ്ലാക്‌സ്, യു എസ് ടി ഗ്ലോബൽ റെഡ്‌സ്, ഐ ബി എസ്, ക്രീസ് ടെക്നോളോജിസ്, ടാറ്റാഎൽക്സി, എൻവെസ്റ്നെറ്റ്, ഇൻഫോസിസ് വൈറ്റ്സ്, യു എസ് ടി ഗ്ലോബൽ ബ്ലൂസ് എന്നീ ടീമുകൾ ആണ് ക്വർട്ടർ ഫൈനലിൽ മാറ്റുരയ്ക്കുക.
ക്വർട്ടർ ഫൈനൽ മത്സരങ്ങൾ ടെക്നോപാർക്ക് ഇൽ തന്നെയുള്ള ടെക്നോപാർക്ക് ഗ്രൊണ്ടിൽ ശനിയാഴ്ച , 16 ജൂലൈ ഉച്ചയ്ക്ക് 02:30 നു ആരംഭിക്കും.
ഇൻഫോസിസ് ബ്ലാക്‌സ് Vs എൻവെസ്റ്നെറ്റ് - ജൂലൈ 16 (ഉച്ചകഴിഞ്ഞ് 2.30 , ശനി)
യു എസ് ടി ഗ്ലോബൽ റെഡ്‌സ് Vs യു എസ് ടി ഗ്ലോബൽ ബ്ലൂസ് - ജൂലൈ 16 (ഉച്ചകഴിഞ്ഞ്3:30, ശനി)
ടാറ്റാഎൽക്സി Vs ക്രീസ് ടെക്നോളോജിസ് - ജൂലൈ 16 (ഉച്ചകഴിഞ്ഞ് 4:30, ശനി)
ഐ ബി എസ് Vs ഇൻഫോസിസ് വൈറ്റ്സ് - ജൂലൈ 16 (ഉച്ചകഴിഞ്ഞ് 5:30, ശനി)
സെമി ഫൈനൽ മത്സരങ്ങൾ 19 ജൂലൈ, ചൊവാഴ്ച്ചയും ഫൈനൽ മത്സരം 21 ജൂലൈ വ്യാഴാഴ്ചയും നടക്കും. ഒന്നാം സ്ഥാനം നേടുന്ന ടീമിന് പതിനായിരംരൂപയും എവർ റോളിംഗ് ട്രോഫിയും ലഭിക്കും. കൂടുതൽ ഗോളടിക്കുന്ന കളിക്കാരനും ടൂർണമെന്റിലെ മികച്ചകളിക്കാരനും പ്രത്യേകം പുരസ്കാരങ്ങളും ഉണ്ടാകും.
എല്ലാ ടെക്നോപാർക്ക് ജീവനക്കാരെയും ഫുട്ബോൾ സ്നേഹികളെയും ക്വാർട്ടർ , സെമി , ഫൈനൽ മത്സരങ്ങൾ കാണുവാൻ ടെക്നോപാർക്ക് ഗ്രൊണ്ടിലേക്ക് പ്രതിധ്വനി സ്വാഗതം ചെയ്യുന്നു.