ഗുരുഗ്രാം സ്‌കൂള്‍ വിദ്യാര്‍ഥികൊല്ലപ്പെട്ട കേസ് വഴിത്തിരിവിലേക്ക്; പതിനൊന്നാം ക്ലാസുകാരന്‍ സിബിഐ കസ്റ്റഡിയില്‍

ഏഴുവയസ്സുകാരന്റെ കൊലപാതകം: പ്ലസ് വൺ വിദ്യാർഥി സിബിഐ കസ്റ്റഡിയിൽ

Webdunia
ബുധന്‍, 8 നവം‌ബര്‍ 2017 (10:08 IST)
ഹരിയാനയിലെ ഗുരുഗ്രാം റയാന്‍ സ്‌കൂളിലെ വിദ്യാര്‍ഥി കൊല്ലപ്പെട്ട കേസ് വഴിത്തിരിവിലേക്ക്. കേസുമായി ബന്ധപ്പെട്ട് പതിനൊന്നാം ക്ലാസ് വിദ്യാർഥിയെ സിബിഐ കസ്റ്റഡിയിൽ എടുത്തു. കൊലക്കുറ്റം ചുമത്തിയാണ് വിദ്യാർഥിയെ സിബിഐ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഈ കേസിൽ സ്കൂൾ ബസ് ഡ്രൈവറെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
 
ഗുരുഗ്രാമിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാര്‍ഥി പ്രദ്യുമ്നന്‍ ഠാക്കൂറാണ് കൊല്ലപ്പെട്ടത്.  കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി പ്രദ്യുമ്നന്റെ പിതാവ് വരുൺ ചന്ദ്ര ഠാക്കൂർ ഹർജി നൽകിയിരുന്നു. ബസ് ജീവനക്കാരും മറ്റുള്ളവരുമെല്ലാം കുട്ടികളുടെ ശുചിമുറിയാണ് ഉപയോഗിച്ചിരുന്നത് എന്നതാണു പ്രധാന വീഴ്ചയെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഡ്രൈവറെ അറസ്റ്റ് ചെയ്തത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തണുപ്പില്‍ നിന്ന് രക്ഷ നേടാന്‍ മുറിയില്‍ കല്‍ക്കരി കത്തിച്ചു; മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം

സന്നിധാനത്ത് കേന്ദ്രസേനയെത്തി; ശബരിമലയില്‍ തിരക്ക് നിയന്ത്രണ വിധേയം

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസും മിനിലോറിയും കൂട്ടിയിടിച്ച് അപകടം; നാലുപേര്‍ക്ക് പരിക്ക്

'താഴെ തിരുമുറ്റത്തു നിന്നുള്ള ദൃശ്യങ്ങള്‍ കണ്ട് പേടിയായി, ജീവിതത്തില്‍ ഇത്രയും തിരക്ക് കണ്ടിട്ടില്ല': കെ ജയകുമാര്‍

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

അടുത്ത ലേഖനം
Show comments