അമേരിക്കയ്ക്കു മുന്നില്‍ നാണംകെട്ട് നിന്നു; മോദിയെ കടന്നാക്രമിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്
സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനു ഇന്നലെയാണ് മധുരയില്‍ തുടക്കം കുറിച്ചത്
കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രൂക്ഷമായി വിമര്‍ശിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്. മോദിയും ബിജെപി സര്‍ക്കാരും യുഎസിനു മുന്നില്‍ നാണംകെട്ട് കീഴടങ്ങിയെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും കോ-ഓര്‍ഡിനേറ്ററുമായ പ്രകാശ് കാരാട്ട് പറഞ്ഞു.
' യുഎസ് നടപ്പാക്കിയ പകര തീരുവയ്ക്കെതിരെ ഒരു വാക്കുപോലും മോദി സംസാരിച്ചില്ല. യുഎസ് പകര തീരുവ ഏര്‍പ്പെടുത്തിയ പല രാജ്യങ്ങളിലെയും നേതാക്കന്മാര്‍ പ്രതിഷേധം അറിയിച്ചു. എന്നാല്‍ നമ്മുടെ പ്രധാനമന്ത്രിയോ സര്‍ക്കാരോ ഒരുവാക്കു കൊണ്ടുപോലും പ്രതിഷേധിച്ചില്ല. മോദി സര്‍ക്കാരിന്റേത് നവ ഫാസിസ്റ്റ് പ്രവണതകളാണ്,' പ്രകാശ് കാരാട്ട് പറഞ്ഞു.
സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനു ഇന്നലെയാണ് മധുരയില്‍ തുടക്കം കുറിച്ചത്. ബിജെപിക്കും ആര്‍എസ്എസിനുമെതിരെ വിശാല ഐക്യം വേണമെന്നാണ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രധാന ആഹ്വാനം.