Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയില്‍ ഫാസിസം സ്ഥാപിക്കപ്പെടാനുളള സാഹചര്യമില്ല; ബിജെപി ഒരു ഫാസിസ്റ്റ് പാര്‍ട്ടിയുമല്ല: പ്രകാശ് കാരാട്ട്

ഫാസിസ്റ്റ് പാര്‍ട്ടിയല്ല ബിജെപിയെന്ന നിലപാടില്‍ ഉറച്ച് സിപിഐഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്

ഇന്ത്യയില്‍ ഫാസിസം സ്ഥാപിക്കപ്പെടാനുളള സാഹചര്യമില്ല; ബിജെപി ഒരു ഫാസിസ്റ്റ് പാര്‍ട്ടിയുമല്ല: പ്രകാശ് കാരാട്ട്
ന്യൂഡല്‍ഹി , വ്യാഴം, 28 ജൂലൈ 2016 (08:57 IST)
ഫാസിസ്റ്റ് പാര്‍ട്ടിയല്ല ബിജെപിയെന്ന നിലപാടില്‍ ഉറച്ച് സിപിഐഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഇന്ത്യയില്‍ സാമ്പത്തികത്തിലായാലും രാഷ്ടീയത്തിലായാലും ഫാസിസം സ്ഥാപിക്കപ്പെടാനുള്ള സാഹചര്യമില്ല. ഒരു സാധാരണ ബൂര്‍ഷ്വാ പാര്‍ട്ടി മാത്രമല്ല ബിജെപി. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വലതുപക്ഷ ചായ്‌വിനെ വിശദീകരിച്ചാല്‍ മാത്രമേ മോദി സര്‍ക്കാരിനും ബിജെപിക്കുമെതിരെ ശരിയായ തന്ത്രം രൂപപ്പെടുത്താനും പ്രക്ഷോഭങ്ങള്‍ വളര്‍ത്താനും കഴിയൂയെന്നും അദ്ദേഹം പറഞ്ഞു.
 
ബിജെപിയുടെ സ്വഭാവം എന്താണെന്ന് ആദ്യമായി നിര്‍വചിക്കണം. രാഷ്ട്രീയ സ്വയംസേവക് സംഘുമായി ബന്ധമുള്ള പാര്‍ട്ടിയാണത്. അതായത് ഭൂരിപക്ഷ വര്‍ഗീയതയെ പ്രതിനിധാനംചെയ്യുന്ന വലതുപക്ഷ പാര്‍ട്ടി. അര്‍ധഫാസിസ്റ്റ് പ്രത്യയശാസ്ത്രമാണ് ആര്‍എസ്എസിനുള്ളത്. അതുകൊണ്ട് തന്നെ അവരുമായി ബിജെപിയ്ക്കുള്ള ബന്ധം മൂലം ബിജെപി ഒരു സ്വേച്ഛാധിപത്യകക്ഷിയായി മാറാനുള്ള സാധ്യത കൂടുതലാണ്. ദേശാഭിമാനിയുടെ എഡിറ്റ് പേജിലെഴുതിയ ഫാസിസവും ഇന്ത്യന്‍ ഭരണവര്‍ഗവും എന്ന ലേഖനത്തിലാണ് കാരാട്ടിന്റെ ഈ വാക്കുകള്‍. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്തെ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നിര്‍ബന്ധമാക്കും: ടോമിന്‍ ജെ തച്ചങ്കരി