Webdunia - Bharat's app for daily news and videos

Install App

ബിജെപി ക്യാന്‍സറിന് സമം: പ്രകാശ് രാജ്

ജനാധിപത്യത്തെ സംരക്ഷിക്കണം, ബിജെപിയെ പിന്തുണയ്ക്കരുത്: പ്രകാശ് രാജ്

Webdunia
വ്യാഴം, 12 ഏപ്രില്‍ 2018 (08:08 IST)
കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും പ്രകാശ് രാജ്. ബിജെപി ക്യാന്‍സര്‍ പോലെയാണെന്നും ഇതിനെതിരെ ജനങ്ങള്‍ പോരാടി ജനാധിപത്യത്തെ സംരക്ഷിക്കണമെന്നും പ്രകാശ് രാജ് ബെലഗാവിയില്‍ പറഞ്ഞു. 
 
2019 ല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കര്‍ണ്ണാടകയിലെ അധികാരം പിടിച്ചെടുക്കാന്‍ കഴിയില്ലെന്നും കേന്ദ്രത്തിന്‍ ഭരണം നിലനിര്‍ത്താനോ സാധിക്കില്ലെന്നും പ്രകാശ് രാജ് പറഞ്ഞു. ബെലഗാവിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ചുമ, ജലദോഷം പനി എന്നിവ പോലെയാണ്. എന്നാല്‍ ബിജെപി അങ്ങനെയല്ല, ക്യാന്‍സറുപോലെയാണ്. അതുകൊണ്ടുതന്നെ ജനങ്ങള്‍ ക്യാന്‍സറിനെതിരെ പോരാടി ജനാധിപത്യത്തെ സംരക്ഷിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
 
സമത്വത്തിലും ജനാധിപത്യത്തിലുമല്ല ബിജെപി വിശ്വസിക്കുന്നത്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തില്‍ മാത്രമാണ്. ബിജെപി വാക്കുപാലിക്കുന്നില്ലെന്നും രാജ്യത്തെ പ്രശ്‌നങ്ങളില്‍ നിന്ന് വ്യതിചലിച്ചുപോകുന്നവരാണെന്നും അദ്ദേഹം ആരോപിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

അടുത്ത ലേഖനം
Show comments