തകര്‍ത്ത അംബേദ്ക്കര്‍ പ്രതിമ പുഃനസ്ഥാപിച്ചപ്പോള്‍ കുപ്പായത്തിന്റെ നിറം കാവി!
അംബേദ്കര്‍ ധരിച്ചിരിക്കുന്ന ഷെര്‍വാണിയുടെ നിറം കാവിയാക്കി ബിജെപി സര്‍ക്കാര്‍
ഉത്തര്‍പ്രദേശിലെ ബെറേയ്‌ലിയില്‍ ഭരണഘടനാ ശില്പി ബി ആര്‍ അംബേദ്കറുടെ പ്രതിമ തകര്‍ത്തത് ഏറെ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ഇതേതുടര്‍ന്ന് തകര്‍ത്ത അംബേദ്ക്കര്‍ പ്രതിമ ആദിത്യനാഥ് സര്‍ക്കാര്‍ പുനഃസ്ഥാപിച്ചപ്പോള്‍ കുപ്പായത്തിന്റെ നിറം കാവി.
അംബേദ്കര്‍ ധരിച്ചിരിക്കുന്ന ഷെര്‍വാണിയുടെ നിറം കാവിയായത് ഇപ്പോള്‍ പ്രശ്നമായിരിക്കുകയാണ്. ഇത് പറ്റില്ലെന്നും സാധാരണ അംബേദ്കറുടെ വസ്ത്രത്തിന്റെ കളറായ ഇരുണ്ട നിറം മാറ്റി പെയ്ന്റ് ചെയ്യണമെന്നും ദളിത് സംഘടനകള്‍ ആവശ്യമുന്നയിച്ചു.
ദളിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദിനെ തുടര്‍ന്നാണ് പ്രതിമ തകര്‍ക്കപ്പെട്ടത്. എന്നാല്‍ ദളിത് സംഘടനകളില്‍ നിന്ന് വന്‍ പ്രതിഷേധം ഉണ്ടായതോടെ പ്രതിമ പുഃനസ്ഥാപിക്കാതെ സര്‍ക്കാരിന് മറ്റ് വഴിയില്ലായിരുന്നു. ഇതോടെയാണ് പുതിയ പ്രതിമ ഉണ്ടാക്കിയത്.
കുപ്പായത്തിന്റെ കളറിന്റെ കാര്യത്തില്‍ ദളിത് സമൂഹം പ്രതിഷേധത്തിലാണ്. കാവി അംബേദ്കര്‍ ധരിക്കാറില്ല. അതേസമയം എല്ലായിപ്പോഴും ഇരുണ്ട് കളറുള്ള പാശ്ചാത്യ വസ്ത്രത്തിലാണ് അദ്ദേഹത്തെ കാണ്ടിട്ടുള്ളത്. പിന്നെ എന്തിനാണ് കാവിയടിച്ചതെന്ന് ദളിത് സംഘടനകള്‍ ചോദിക്കുന്നു.