കർണിസേനയേക്കാൾ ശക്തി എനിക്കുണ്ട്: പ്രകാശ് രാജ്
രാഷ്ട്രീയ നേതാവായി മാറാൻ താൽപ്പര്യമില്ല: പ്രകാശ് രാജ്
ഒരു രാഷ്ട്രീയ നേതാവായി മാറാൻ തനിക്ക് താൽപ്പര്യമില്ലെന്ന് നടൻ പ്രകാശ് രാജ്. കോഴിക്കോട് നടക്കുന്ന അന്തരാഷ്ട്ര സാഹത്യത്സോവത്തില്‍ സെന്‍ര്‍ഷിപ്പിനെക്കുറിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനുമായി നടത്തിയ സംവാദത്തിലാണ് പ്രകാശ് രാജ് ഇക്കാര്യം പറഞ്ഞത്.
രാഷ്ട്രീയ നേതാവിനേക്കാൾ തനിക്കിഷ്ടം ഭയരഹിതനായ പൗരനായി കഴിയാനാണെന്ന് താരം വ്യക്തമാക്കി. താന്‍ കര്‍ണിസേനയെക്കാള്‍ ധൈര്യമുള്ള വ്യക്തിയാണെന്നും തമിഴ് ചലചിത്ര താരം പ്രകാശ് രാജ് പറഞ്ഞു. 'പദ്മാവതിനെതിരെ ഭീഷണി മുഴുക്കിയ കര്‍ണിസേനയ്ക്കുള്ളതിനെക്കാള്‍ ശക്തി എനിക്കുണ്ട്. അവരേക്കാള്‍ ധീരനാണ് ഞാന്‍. ശാന്തരായവര്‍ക്ക് മാത്രമേ ധൈര്യം പ്രകടിപ്പിക്കാന്‍ സാധിക്കൂ-‘പ്രകാശ് രാജ് പറഞ്ഞു.
'അഭിപ്രായങ്ങൾ തുറന്നു പറയുന്നതി എനിക്ക് ഭയമില്ല, ആരുടെയും അനുവാദത്തിനായി ഞാൻ കാത്തുനിന്നിട്ടുമില്ല. ആര്‍ക്കും മദ്യശാലയ്ക്ക് സെക്‌സി ദുര്‍ഗ വൈന്‍ ഷോപ്പയെന്നും ഡിസ്‌കോ ബാറിനു സെക്‌സി ദുര്‍ഗ ഡിസ്‌കോ ബാര്‍ എന്നും പേരിടാം. ആര്‍ക്കും എതിര്‍ അഭിപ്രായമില്ല. പക്ഷേ സിനിമയ്ക്ക് പാടില്ല. കലയ്ക്ക് മാത്രമാണ് സെന്‍ര്‍ഷിപ്പ്. അതു കൊണ്ട് സെന്‍ര്‍ഷിപ്പ് ഇനി മുതല്‍ വേണ്ടെന്നും താരം പറഞ്ഞു.
സെക്‌സി ദുര്‍ഗയെന്ന സനല്‍ കുമാര്‍ ശശിധരന്റെ സിനിമയ്‌ക്കെതിരെ വലതു പക്ഷം രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഭീഷണി മുഴക്കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു താരം.