Webdunia - Bharat's app for daily news and videos

Install App

കർണിസേനയേക്കാൾ ശക്തി എനിക്കുണ്ട്: പ്രകാശ് രാജ്

രാഷ്ട്രീയ നേതാവായി മാറാൻ താൽപ്പര്യമില്ല: പ്രകാശ് രാജ്

Webdunia
വെള്ളി, 9 ഫെബ്രുവരി 2018 (14:09 IST)
ഒരു രാഷ്ട്രീയ നേതാവായി മാറാൻ തനിക്ക് താൽപ്പര്യമില്ലെന്ന് നടൻ പ്രകാശ് രാജ്. കോഴിക്കോട് നടക്കുന്ന അന്തരാഷ്ട്ര സാഹത്യത്സോവത്തില്‍ സെന്‍ര്‍ഷിപ്പിനെക്കുറിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനുമായി നടത്തിയ സംവാദത്തിലാണ് പ്രകാശ് രാജ് ഇക്കാര്യം പറഞ്ഞത്.
 
രാഷ്ട്രീയ നേതാവിനേക്കാൾ തനിക്കിഷ്ടം ഭയരഹിതനായ പൗരനായി കഴിയാനാണെന്ന് താരം വ്യക്തമാക്കി. താന്‍ കര്‍ണിസേനയെക്കാള്‍ ധൈര്യമുള്ള വ്യക്തിയാണെന്നും തമിഴ് ചലചിത്ര താരം പ്രകാശ് രാജ് പറഞ്ഞു. 'പദ്മാവതിനെതിരെ ഭീഷണി മുഴുക്കിയ കര്‍ണിസേനയ്ക്കുള്ളതിനെക്കാള്‍ ശക്തി എനിക്കുണ്ട്. അവരേക്കാള്‍ ധീരനാണ് ഞാന്‍. ശാന്തരായവര്‍ക്ക് മാത്രമേ ധൈര്യം പ്രകടിപ്പിക്കാന്‍ സാധിക്കൂ-‘പ്രകാശ് രാജ് പറഞ്ഞു.
 
'അഭിപ്രായങ്ങൾ തുറന്നു പറയുന്നതി എനിക്ക് ഭയമില്ല, ആരുടെയും അനുവാദത്തിനായി ഞാൻ കാത്തുനിന്നിട്ടുമില്ല. ആര്‍ക്കും മദ്യശാലയ്ക്ക് സെക്‌സി ദുര്‍ഗ വൈന്‍ ഷോപ്പയെന്നും ഡിസ്‌കോ ബാറിനു സെക്‌സി ദുര്‍ഗ ഡിസ്‌കോ ബാര്‍ എന്നും പേരിടാം. ആര്‍ക്കും എതിര്‍ അഭിപ്രായമില്ല. പക്ഷേ സിനിമയ്ക്ക് പാടില്ല. കലയ്ക്ക് മാത്രമാണ് സെന്‍ര്‍ഷിപ്പ്. അതു കൊണ്ട് സെന്‍ര്‍ഷിപ്പ് ഇനി മുതല്‍ വേണ്ടെന്നും താരം പറഞ്ഞു.
 
സെക്‌സി ദുര്‍ഗയെന്ന സനല്‍ കുമാര്‍ ശശിധരന്റെ സിനിമയ്‌ക്കെതിരെ വലതു പക്ഷം രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഭീഷണി മുഴക്കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു താരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറാന്‍ ശ്രമം; എറണാകുളത്ത് കുറുവ സംഘം എത്തിയതായി സംശയം, അന്വേഷണം ആരംഭിച്ചു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം ബലാത്സംഗം; പത്ത് വര്‍ഷം തടവ് കോടതി ശരിവെച്ചു

പാലക്കാട് താലൂക്കില്‍ ഇന്ന് പ്രാദേശിക അവധി

'ജനങ്ങളെ നിര്‍ത്തേണ്ടത് എട്ട് മീറ്റര്‍ അകലെ, തുടര്‍ച്ചയായി മൂന്ന് മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'; ആന എഴുന്നള്ളിപ്പിനു ഹൈക്കോടതിയുടെ 'കൂച്ചുവിലങ്ങ്'

ശബരിമല: കോട്ടയത്തേക്ക് ഹുബ്ബള്ളിയിൽ നിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിൻ

അടുത്ത ലേഖനം
Show comments