Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രത്യുഷ ബാനര്‍ജിയുടെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടിയുടെ മാതാപിതാക്കൾ ഒപ്പുശേഖരണം നടത്തുന്നു

ഏപ്രിൽ ഒന്നിനായിരുന്നു മുംബൈയിൽ മരിച്ച നിലയിൽ പ്രത്യുഷ ബാനര്‍ജിയെ കണ്ടെത്തിയത്

പ്രത്യുഷ ബാനര്‍ജിയുടെ മരണം
ജാംഷധ്പുർ , വ്യാഴം, 9 ജൂണ്‍ 2016 (16:05 IST)
ടെലിവിഷൻ നടി പ്രത്യുഷ ബാനര്‍ജിയുടെ മരണത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് നടിയുടെ മാതാപിതാക്കൾ ഒപ്പുശേഖരണം നടത്തുന്നു. നടിയുടെ അസ്വാഭാവിക മരണത്തിൽ അന്വേഷണം നടക്കുന്നത് ശരിയായ ദിശയില്‍ അല്ലാത്തതിനാൽ മാതാപിതാക്കൾ സി ബി ഐ അന്വേഷണത്തിന് പിന്തുണ തേടി ഒപ്പുശേഖരണം നടത്തുന്നത്. ഇതിനകം ആയിരത്തോളം ആളുകള്‍ സി ബി ഐ അന്വേഷണം അവശ്യപ്പെട്ടു കൊണ്ട് നടത്തുന്ന ഒപ്പ് ശേഖരണത്തിൽ പങ്കാളികളായി.

ഏപ്രിൽ ഒന്നിനായിരുന്നു മുംബൈയിൽ മരിച്ച നിലയിൽ പ്രത്യുഷ ബാനര്‍ജിയെ കണ്ടെത്തിയത്. പ്രത്യുഷയുടെ അച്ഛൻ ശങ്കർ ബാനർജിയും അമ്മ സോമ ബാനര്‍ജിയും ചേർന്നാണ് ഒപ്പുശേഖരണം നടത്തുന്നത്.

പ്രത്യുഷയെ കാമുകൻ രാഹുൽ രാജ് സിംഗ് കൊലപ്പെടുത്തിയതാണെന്ന് ശങ്കർ ബാനര്‍ജി നേരത്തെ ആരോപിച്ചിരുന്നു. കാമുകനായിരുന്ന രാഹുൽ രാജ് സിംഗിന് പരമാവധി ശിക്ഷ നല്‍‌കണമെന്നാണ് പ്രത്യുഷയുടെ അച്ഛന്റെ ആവശ്യം.
തന്റെ മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ശങ്കർ ബാനര്‍ജി ആവർത്തിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റംസാൻ മാസത്തിൽ മതസൌഹാർദ്ദത്തിന്റെ സന്ദേശവുമായി ഉത്തർപ്രദേശ് ജയിലിലെ ഹൈന്ദവർ