Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാഷ്ട്രപതി രാംനാഥ് കോവിന്ദ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു

President Kovind

ശ്രീനു എസ്

, ബുധന്‍, 3 മാര്‍ച്ച് 2021 (14:51 IST)
രാഷ്ട്രപതി രാംനാഥ് കോവിന്ദ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ഡല്‍ഹിയിലെ ആര്‍ആര്‍ ഹോസ്പിറ്റലില്‍ നിന്നാണ് ഇന്ത്യയുടെ പ്രഥമ പൗരന്‍ വാക്‌സിനേഷന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹി എയിംസില്‍ നിന്ന് കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. 
 
പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരത് ബയോടെകിന്റെ കൊവാക്സിനാണ് സ്വീകരിച്ചത്. ഇന്ത്യ തദ്ദേശിയമായി നിര്‍മിച്ച വാക്സിനാണ് കൊവാക്സിന്‍.  പുതുച്ചേരിയില്‍ നിന്നുള്ള സിസ്റ്റര്‍ പി നിവേദയാണ് അദ്ദേഹത്തിന് വാക്സിന്‍ നല്‍കിയത്. യോഗ്യരായ എല്ലാവരും വാക്സിന്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡിനെതിരെ നമ്മുടെ ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും അതിവേഗത്തില്‍ പോരാടിയെന്ന് അദ്ദേഹം പറഞ്ഞു. നമുക്ക് ഒരുമിച്ച് ഇന്ത്യയെ മുക്തമാക്കാമെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.
 
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ ഇന്നലെ മുതല്‍ രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്. 10000 സര്‍ക്കാര്‍ ആശുപത്രികളിലും 20000 തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലുമാണ് വാക്‌സിന്‍ സൗകര്യം ഉള്ളത്. വാക്‌സിനെടുക്കാന്‍ എത്തുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണമെന്ന് അറിയിച്ചിട്ടുണ്ട്. 60വയസിനു മുകളില്‍ പ്രായം ഉള്ളവര്‍ക്കും പ്രമേഹം പോലുളള രോഗബാധിതര്‍ക്കും വാക്‌സിന്‍ നല്‍കും. സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസിന് 250 രൂപയാണ്. ഇതില്‍ 150 രൂപ വാക്സിനും 100രൂപ സര്‍വീസ് ചാര്‍ജുമാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കഴിഞ്ഞ 24മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 14,989 പേര്‍ക്ക്, മരണം 98