Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാർഷികരംഗത്തെ പുതിയ പരിഷ്‌കാരങ്ങൾ കർഷകരെ സഹായിക്കും, കൊവിഡ് വ്യാപനം തടയാൻ സർക്കാർ സ്വീകരിച്ച നടപടികളിൽ സംതൃപ്‌തൻ

കാർഷികരംഗത്തെ പുതിയ പരിഷ്‌കാരങ്ങൾ കർഷകരെ സഹായിക്കും, കൊവിഡ് വ്യാപനം തടയാൻ സർക്കാർ സ്വീകരിച്ച നടപടികളിൽ സംതൃപ്‌തൻ
, വെള്ളി, 29 ജനുവരി 2021 (12:44 IST)
ഈ വർഷത്തെ ബജറ്റ് സമ്മേളനത്തിന് രാഷ്ട്രപതി രാംനാഥ് കൊവിന്ദ്. പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് കേന്ദ്ര സർക്കാരിനായി നയപ്രഖ്യാപനം നടത്തിയ രാഷ്ട്രപതി റിപ്പബ്ലിക് ദിനത്തിൽ കർഷകർ ദില്ലിയിൽ നടത്തിയ സംഘർഷത്തെ അപലപിച്ചു.
 
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൽ നിന്നും പ്രസക്തഭാഗങ്ങൾ.
 
പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ രൂപീകരിക്കുന്നതിന് മുമ്പ്‌ ലഭ്യമായിരുന്ന അവകാശങ്ങളും സൗകര്യങ്ങളും വെട്ടിക്കുറയ്ക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. സത്യത്തിൽ പുതിയ കാർഷിക പരിഷ്കാരങ്ങൾ കർഷകർക്ക് കൂടുതൽ അധികാരവും സൗകര്യങ്ങളും നൽകും. നിയമങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണ നീക്കാൻ സർക്കാർ തയ്യാറാണ്.
 
രാജ്യം സ്വാതന്ത്ര്യത്തിൻ്റെ 75-ാം വർഷത്തിലേക്ക് നമ്മൾ പ്രവേശിക്കാൻ പോകുകയാണ്. രാജ്യം ഈ ഘട്ടത്തിൽ ഒന്നായി നിന്ന് പ്രതിസന്ധികൾ മറികടക്കണം. കൊവിഡ് പ്രതിസന്ധിക്കിടെ എൺപത് കോടി ആളുകൾക്ക് പ്രതിമാസം അഞ്ചു കിലോ ഭക്ഷ്യ ധാന്യം സർക്കാർ ഉറപ്പാക്കി. കുടിയേറ്റ തൊഴിലാളികൾക്ക് ഭക്ഷണവും മടങ്ങാൽ ട്രെയിനുകളും ഉറപ്പാക്കി. മടങ്ങി വന്ന തൊഴിലാളികൾക്ക് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ തൊഴിലും വരുമാനവും നൽകി.
 
ജൻധൻ അക്കൗണ്ടുകൾ വഴി 2100 കോടി കേന്ദ്രസർക്കാർ നൽകി. ആത്മനിർഭർഭാരത് പദ്ധതിക്ക് തുടക്കം കുറിക്കാനായതിൽ അഭിമാനമുണ്ട്. ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ പദ്ധതിക്ക് ഇന്ത്യ തുടക്കം കുറിച്ചു.കർഷകർക്കായി നിരവധി അനുകൂല്യങ്ങൾ കേന്ദ്രസർക്കാർ ഇക്കാലയളവിൽ നൽകി. സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുകയും കൂടുതൽ താങ്ങുവില നൽകുകയും ചെയ്‌തു.
 
1,13,000 കോടി രൂപ ഈ കലായളവിൽ കർഷകരുടെ അക്കൗണ്ടുകളിൽ നേരിട്ട് നിക്ഷേപിച്ചു.രാജ്യത്തൊട്ടാകെയുള്ള 24,000 ആശുപത്രികളില്‍ ആയുഷ്മാന്‍ ഭാരത് യോജനയുടെ സൗകര്യങ്ങള്‍ ലഭിക്കും. ജന്‍ഔഷധി പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 7000 കേന്ദ്രങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് വളരെ കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ ലഭിക്കുന്നു. കർഷകരെ സഹായിക്കാൻ വർഷങ്ങളായുള്ള കൂടിയാലോചനകൾക്ക് ശേഷമാണ് പുതിയ കാർഷിക നിയമങ്ങൾ കൊണ്ടുവന്നത്. . കാർഷികനിയമങ്ങൾ കർഷകർക്ക് കൂടുതൽ അധികാരവും സൗകര്യങ്ങളും നൽകും. നിയമങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കാൻ സർക്കാർ തയ്യാറാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദില്ലി സംഘർഷത്തെ വിമർശിച്ച് രാഷ്ട്രപതി, ദേശീയ പതാകയും റിപ്പബ്ലിക് ദിനവും കഴിഞ്ഞ ദിവസങ്ങളിൽ അപമാനിക്കപ്പെട്ടു