‘ഇടയനൊപ്പം ഒരു ദിവസം’; കന്യാസ്‌ത്രീകള്‍ക്കായി രാത്രിയില്‍ പ്രാര്‍ഥന, ഒരോരുത്തരെയും പ്രത്യേകം മുറിയിലേക്ക് വിളിപ്പിക്കും - ഫ്രാങ്കോ മുളയ്ക്കലിനെതിരെ വൈദികരുടെ മൊഴി
‘ഇടയനൊപ്പം ഒരു ദിവസം’; കന്യാസ്‌ത്രീകള്‍ക്കായി രാത്രിയില്‍ പ്രാര്‍ഥന, ഒരോരുത്തരെയും പ്രത്യേകം മുറിയിലേക്ക് വിളിപ്പിക്കും - ഫ്രാങ്കോ മുളയ്ക്കലിനെതിരെ വൈദികരുടെ മൊഴി
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ കത്തോലിക്ക ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വൈദികരുടെ നിര്‍ണായക മൊഴി.
ബിഷപ്പ് കന്യാസ്‌ത്രീകളോട് മോശമായി പെരുമാറിയിരുന്നു. പ്രാര്‍ഥനയുടെ പേരില്‍ നടന്ന പരിപാടിക്കിടെയാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടായത്. മോശം അനുഭവം നേരിടേണ്ടി വന്നതായി കന്യാസ്‌ത്രീകള്‍ പരാതിപ്പെട്ടിരുന്നുവെന്നും വൈദികര്‍ മൊഴി നല്‍കി.
'ഇടയനോടൊപ്പം ഒരു ദിവസം' എന്ന മാസം തോറുമുള്ള പ്രാര്‍ത്ഥനാ പരിപാടിയ്‌ക്കിടെയാണ് ബിഷപ്പ് കന്യാസ്‌ത്രീകളോട് മോശമായി പെരുമാറിയിരുന്നത്. പ്രാര്‍ഥനാ യോഗം നടക്കുന്നതിനിടെ രാത്രിയില്‍ ബിഷപ്പ് മുറിയിലേക്ക് വിളിപ്പിച്ചിരുന്നു. ഓരോരുത്തരെയും പല സമയങ്ങളിലായിട്ടാണ് വിളിപ്പിച്ചിരുന്നതെന്നും കേരളത്തില്‍ നിന്നുള്ള അന്വേഷണ സംഘത്തിന് വൈദികര്‍ മൊഴി നല്‍കി.
ബിഷപ്പില്‍ നിന്നും മോശം പെരുമാറ്റം രൂക്ഷമായതോടെ കന്യാസ്‌ത്രീകള്‍ പരാതിപ്പെട്ടു. ഇതോടെ ഇടയനൊപ്പം ഒരു ദിവസം എന്ന പ്രത്യേക പ്രാര്‍ഥന പരിപാടി അവസാനിപ്പിക്കേണ്ടി വന്നുവെന്നും നാല് വൈദികള്‍ പൊലീസിന് മൊഴി നല്‍കി. മദർ സുപ്പീരിയറും ഇക്കാര്യം അന്വേഷണ സംഘത്തോട് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, മതിയായ തെളിവുകൾ ലഭിച്ചാൽ തിങ്കളാഴ്ച ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണസംഘം അറസ്റ്റുചെയ്തേക്കുമെന്ന് സൂചനയും പുറത്തുവരുന്നുണ്ട്.