രാഹുൽ നിർദേശിച്ചു, സോണിയ മടിച്ചു, കളത്തിലിറങ്ങി കളിക്കാനൊരുങ്ങി പ്രിയങ്ക !

മോദിക്കെതിരെയുള്ള രാഹുലിന്റെ ബ്രഹ്മാസ്ത്രമോ പ്രിയങ്ക?

വ്യാഴം, 24 ജനുവരി 2019 (08:39 IST)
കോൺഗ്രസ് നേതൃത്വത്തിലേക്കുള്ള പ്രിയങ്കാ ഗാന്ധിയുടെ കടന്നുവരവിനെ കുറിച്ച് ചർച്ചയാകാൻ തുടങ്ങിയിട്ട് കാലം കുറച്ച് കഴിഞ്ഞിരിക്കുന്നു. പ്രിയങ്ക സജീവ രാഷ്ട്രീയത്തിലേക്ക് എത്തുകയാണെന്ന് അറിയിച്ചത് രാഹുൽ ഗാന്ധിയാണ്. ഇക്കാര്യത്തിൽ ആദ്യം നിർദേശം മുന്നോട്ട് വെച്ചതും രാഹുൽ തന്നെ. 
 
എന്നാൽ, പ്രിയങ്കയുടെ ഈ വരവ് ആദ്യം അമ്മ സോണിയ ഗാന്ധി എതിർക്കുകയാണ് ചെയ്തത്. പക്ഷേ, രാഹുലിന്റെ വാക്കുകൾക്കും നിശ്ചയദാർഢ്യത്തിനും മുന്നിൽ ആ അമ്മ മനസ് മുട്ടുകുത്തി. അങ്ങനെ അമ്മയുടേയും സമ്മതത്തോടെയാണ് പ്രിയങ്ക കളത്തിലിറങ്ങിയത്. 
 
ബിജെപിക്കെതിരെ ശക്തമായ പോർ മുഖം തുറക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്ന പ്രധാന സഹചര്യത്തിലാണ് നേതൃനിരയിലേക്ക് പ്രിയങ്ക കടന്നു വരുന്നതെന്നതും ശ്രദ്ധേയമാണ്. മോദിക്കെതിരായ രാഹുലിന്റെ ബ്രഹ്മാസ്ത്രമാണ് പ്രിയങ്കയെന്ന് പറഞ്ഞാലും അത് തെറ്റാകില്ല.  
 
രാഷ്ട്രീയ പരമായും അല്ലാതെയും പ്രിയങ്ക എപ്പോഴും വാർത്തകളുടെ ശ്രദ്ധാ കേന്ദ്രമായിരുന്നു. ഇതിന്റെ പ്രധാന കാരണം രാജ്യത്തിന്റെ മുൻ പ്രധനമന്ത്രിയും പ്രിയങ്കയുടെ മുത്തശ്ശിയുമായ ഇന്ദിരാ ഗാന്ധിയോടുള്ള മുഖ സാദൃശ്യവും സമാനമായ ജീവിത രീതിയുമാണ്. ബോബ് ചെയ്ത മുടിയും ധരിക്കുന്ന കോട്ടൻ സരിയുമെല്ലാം ഇന്ദിരാ ഗാന്ദിയെ ഓർമ്മിപ്പിക്കുന്നതാണ്.
 
ഇന്ധിരാ ഗാന്ധിയുടെ പിൻ‌ഗാമിയാണ് പ്രിയങ്കാ എന്ന് രാഷ്ട്രീയ നിരീക്ഷകർപോലും പറയാറുണ്ട്. രാഹുൽ ഗാന്ധിയുടെ ഏറ്റവും വലിയ ബലം പിന്നിൽ പ്രിയങ്ക ഉണ്ട് എന്നതാണ് എന്ന തരത്തിലും പ്രാധാന്യം നേടിയിട്ടുണ്ട് പ്രിയങ്ക. ഇക്കാലമത്രെയും പിറകിൽ നിന്നുമായിരുന്നു പ്രിയങ്കയുടെ രാഷ്ട്രീയ നീക്കങ്ങൾ എന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പ്രിയങ്ക ഗാന്ധി രാഷ്ട്രീയമായും അല്ലാതെയും എന്നും ശ്രദ്ധിക്കപ്പെട്ടിരുന്നു, കാരണങ്ങൾ ഇവയാണ് !