നോയിഡയിൽ മാത്രമല്ല; രാജ്യത്ത് തൊഴിലാളി സമരം വ്യാപകം
മോട്ടോഹൽദുവിലെ വ്യവസായ യൂണിറ്റിനു മുന്നിൽ 700 ലേറെ സ്ത്രീ പുരുഷ തൊഴിലാളികലാണ് സമരം നടത്തുന്നത്
Publish Date: Tue, 21 Apr 2026 (14:16 IST)
Updated Date: Tue, 21 Apr 2026 (14:27 IST)
രാജ്യത്ത് തൊഴിലാളി സമരം വ്യാപിക്കുന്നു. നോയിഡയ്ക്കു പിന്നാലെ ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിലുള്ള മോട്ടോഹൽദുവിലെ കമ്പനി തൊഴിലാളികളും സമരരംഗത്ത്.
മോട്ടോഹൽദുവിലെ വ്യവസായ യൂണിറ്റിനു മുന്നിൽ 700 ലേറെ സ്ത്രീ പുരുഷ തൊഴിലാളികലാണ് സമരം നടത്തുന്നത്. തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങൾ അംഗീകരിക്കാൻ കമ്പനികൾ തയ്യാറാകണമെന്നാണ് ആവശ്യം. മാന്യമായ കൂലിക്കൊപ്പം കുടിവെള്ളം, ശുചിമുറി എന്നിവയും ഉറപ്പ് വേണമെന്ന് സമരക്കാർ പറഞ്ഞു.
തൊഴിലാളി സമരത്തെ അടിച്ചമർത്താൻ വൻ പൊലീസ് സേനയെ ഇറക്കിയിട്ടുണ്ട്. പലവട്ടം പൊലീസുകാരും സമരക്കാരും തമ്മിൽ ഏറ്റുമുട്ടി. കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥർ തൊഴിലാളികളോടു മോശമായാണ് സംസാരിക്കുന്നതെന്നും പെരുമാറുന്നതെന്നും ആരോപണമുണ്ട്. കുറഞ്ഞ വേതനം 20,000 രൂപയാക്കി നിശ്ചയിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. അധിക സമയം ജോലി ചെയ്യിപ്പിക്കുന്നതിനു അതിനനുസരിച്ചുള്ള വേതനം ആവശ്യമാണെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു.